Friday, November 07, 2008

സീറ്റ് കച്ചവട ആരോപണം: ആല്‍വക്കെതിരെ നടപടിക്ക് സാധ്യത


ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് സീറ്റ് കച്ചവടം നടത്തുകയാണെന്ന ആരോപണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി മാര്‍ഗരറ്റ് ആല്‍വ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ആല്‍വക്കെതിരെ നടപടിയെടുത്തേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് അച്ചടക്കസമിതിയുടെ അധ്യക്ഷന്‍. മാര്‍ഗരറ്റ് ആല്‍വയുടെ മകന്‍ നിവേദിതിന് കര്‍ണാടകയില്‍ സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധമാണ് ഈ ആരോപണത്തിന് പിന്നിലുള്ളതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

എന്നാല്‍ ആറ് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാര്‍ഗരറ്റ് ആല്‍വയെപ്പോലുള്ള ഒരു സീനിയര്‍ നേതാവിന്റെ ഈ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെതിരായ തിരഞ്ഞെടുപ്പ് പ്രചരണമായി മാറുമെന്നാണ് പൊതുവായ വിലയിരുത്തല്‍.....


No comments: