Monday, November 03, 2008

അഞ്ചുമാസത്തിനിടെ മിത്തലിനു നഷ്ടം 5000 കോടി ഡോളര്‍


(+01219212+)ലണ്ടന്‍: ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം കഴിഞ്ഞ അഞ്ചു മാസത്തിനിടെ ലോകത്തിലെ ഏറ്റവും ധനാഢ്യനായ ഇന്ത്യക്കാരന്‍ ലക്ഷ്മിമിത്തലിനു നഷ്ടമായത് 5000 കോടി ഡോളര്‍.

ഈ അഞ്ചുമാസംകൊണ്ട് ലക്ഷ്മിമിത്തലിന്റെ ആഴ്‌സലര്‍മിത്തല്‍ കമ്പനിയുടെ വിപണിമൂല്യം 3730 കോടി ഡോളറായി കുറഞ്ഞു. കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമായ 15000 കോടി ഡോളറില്‍ നിന്നാണ് ഈ കൂപ്പുകുത്തല്‍. ഇതുമൂലം മിത്തലിന്റെ വ്യക്തിഗത സ്വത്ത് 6600 കോടി ഡോളറില്‍നിന്ന് 1600 കോടി ഡോളറായി കുറഞ്ഞു.

ആഴ്‌സലര്‍മിത്തല്‍ കമ്പനിയില്‍ മിത്തലിനും കുടുംബാംഗങ്ങള്‍ക്കുംകൂടി 43.02 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.


No comments: