Monday, November 03, 2008

അമേരിക്കയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നാളെ


(+01219207+)വാഷിങ്ടണ്‍: പതിവിലധികം വാശിയേറിയ പ്രചാരണ മാമാങ്കത്തിനൊടുവില്‍ അമേരിക്കയില്‍ ചൊവ്വാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. രാജ്യത്തെ 56-ാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബരാക്ക് ഒബാമയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജോണ്‍ മക്‌കെയ്‌നുമാണ് പ്രധാന സ്ഥാനാര്‍ഥികള്‍. ചെറുകക്ഷികളുടെ സ്ഥാനാര്‍ഥികളും സ്വതന്ത്രരുമടക്കം ഏതാനും അപ്രധാനികളും മത്സരരംഗത്തുണ്ട്.

രാജ്യത്തിന്റെ 44-ാമത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ 130 ദശലക്ഷം വോട്ടര്‍മാര്‍ ചൊവ്വാഴ്ച പോളിങ്ബൂത്തുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ഒന്നൊഴികെ രാജ്യത്തുനടന്ന എല്ലാ അഭിപ്രായ വോട്ടെടുപ്പുകളും സൂചിപ്പിക്കുന്നത് ബരാക്ക് ഒബാമ വിജയകിരീടം ചൂടുമെന്നാണ്.....


No comments: