Thursday, November 06, 2008

നാലാം ടെസ്റ്റ്: ഇന്ത്യ മൂന്നിന് 122


നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തു. 16 റണ്‍സെടുത്ത സച്ചിന്‍ തെണ്ടുല്‍ക്കറും നാലു റണ്‍സെടുത്ത വി.വി.എസ്. ലക്ഷ്മണുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ എം. വിജയ് (33), വീരേന്ദര്‍ സേവാഗ് (66), രാഹുല്‍ ദ്രാവിഡ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഓപ്പണര്‍മാരുടെ മികവില്‍ മികച്ച തുടക്കം നേടിയ ഇന്ത്യയെ സ്പിന്നര്‍ ജേസണ്‍ ക്രേജ്‌സയാണ് പ്രതിരോധത്തിലാക്കിയത്. സ്റ്റുവര്‍ട്ട് ക്ലാര്‍ക്കിന് പകരമെത്തിയ ക്രേജ്‌സ രണ്ടു വിക്കറ്റും വാട്‌സണ്‍ ഒരു വിക്കറ്റുംു വീഴ്ത്തി.

ക്രേജ്‌സയുടെ ബൗളിങ് മികവിലാണ്, 18 ഓവറില്‍ വിക്കറ്റ് നഷ്ടമാകാതെ 98 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍ നിന്നും മൂന്നിന് 122 എന്ന നിലയിലേയ്ക്ക് ഇന്ത്യ കൂപ്പുകുത്തിയത്.....


No comments: