നാഗ്പുര്‍: ഇന്ത്യയുടെ വി.വി.എസ്. ലക്ഷ്മണ്‍ 100 ടെസ്റ്റ് കളിച്ചവരുടെ ക്ലബില്‍ അംഗമായി. ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്‌റ്റോടെ 100 ടെസ്റ്റ് കളിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ലക്ഷ്മണ്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (154), അനില്‍ കുംബ്ലെ (132), കപില്‍ദേവ് (131), രാഹുല്‍ ദ്രാവിഡ് (129), സുനില്‍ ഗവാസ്‌ക്കര്‍ (125), ദിലീപ് വെങ്‌സര്‍ക്കര്‍ (116), സൗരവ് ഗാംഗുലി (113) എന്നിവരാണ് ലക്ഷ്മണിന്റെ മുന്‍ഗാമികള്‍.
1996ല്‍ അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അരങ്ങേറ്റം കുറിച്ച ലക്ഷ്മണ്‍ ടെസ്റ്റില്‍ ഇതുവരെയായി 6313 റണ്‍സ് നേടിയിട്ടുണ്ട്. 13 സെഞ്ച്വറി സ്വന്തമാക്കിയ ലക്ഷ്മണിന്റെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ 2001ല്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 281 റണ്‍സാണ്.....
No comments:
Post a Comment