Monday, October 27, 2008

തീവ്രവാദം: പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്


തിരുവനന്തപുരം: കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മലയാളിസാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ അസാന്നിധ്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി പാലോളി മുഹമ്മദ്കുട്ടിയാണ് യോഗം വിളിച്ചത്. രാവിലെ 11 മണിക്ക് മന്ത്രിയുടെ ചേംബറിലാണ് യോഗം.

കേരളത്തിലെ തീവ്രവാദസാന്നിധ്യം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ഇതുവരെ വിശദീകരണമൊന്നും തേടിയിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു. കേരള പോലീസിനെ കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തിയിട്ടുമില്ലെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു.....


No comments: