Friday, October 24, 2008

സച്ചിന്‍ മാന്യനല്ല: ഗില്‍ക്രിസ്റ്റ്‌


ന്യൂഡല്‍ഹി: സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാന്യനായ ക്രിക്കറ്ററല്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ്കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. ട്രൂ കളേഴ്‌സ് എന്ന തന്റെ ആത്മകഥയിലാണ് ഗില്ലി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിനെതിരെ തുറന്നടിച്ചത്.

തോല്‍വികളെ സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റോടെ എടുക്കാത്ത കളിക്കാരനാണ് സച്ചിന്‍. കളി തോറ്റുകഴിഞ്ഞാല്‍ എതിര്‍ ടീമംഗങ്ങള്‍ക്ക് ഒന്നു കൈകൊടുക്കാന്‍ പോലും സച്ചിന്‍ തയ്യാറാകാറില്ല. ഇന്ത്യ കഷ്ടിച്ച് തോറ്റ സിഡ്‌നി ടെസ്റ്റിന്റെ അവസാനദിവസം ഡ്രസിങ് റൂമിലെത്തിയ ഓസ്‌ട്രേലിയന്‍ ടീമിന് കൈകൊടുക്കാന്‍ പോലും സച്ചിനും ഹര്‍ഭജനും അടക്കം ഭൂരിഭാഗം ഇന്ത്യന്‍ കളിക്കാരും തയ്യാറായില്ല. ഗ്രൗണ്ടില്‍ കഠിനാധ്വാനം ചെയ്യുകയും കളിക്കിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗ്രൗണ്ടില്‍ തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് ഓസ്‌ട്രേലിയയുടെ രീതി.....


No comments: