ഒറീസ്സയില്‍ വിശ്വാസവോട്ട് 11ന്ന്യൂഡല്‍ഹി: ബി.ജെ.പി.യുമായുള്ള ബന്ധം വിച്ഛേദിച്ച ബിജു ജനതാദളിനെ മൂന്നാം മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം സി.പി.എം. ശക്തമാക്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നവീന്‍പട്‌നായിക്കുമായി ചര്‍ച്ച നടത്താന്‍ സി.പി.എം. നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ സീതാറാം യെച്ചൂരി ഭുവനേശ്വറിലെത്തി. അതിനിടെ, മാര്‍ച്ച് 11ന് ഒറീസ്സ നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ എം.സി. ഭണ്ഡാരെ നവീന്‍ പട്‌നായിക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 147 അംഗ നിയമസഭയില്‍ 76 അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ട് നവീന്‍ പട്‌നായിക് ഞായറാഴ്ച ഗവര്‍ണറെ കണ്ടിരുന്നു. ബി.ജെ.ഡി.യുടെ 61 അംഗങ്ങള്‍ക്കു പുറമെ എന്‍.സി.പി.യുടെ രണ്ടും സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും ഓരോ അംഗങ്ങളും ജെ.എം.എമ്മിന്റെ നാലും ഏഴ് സ്വതന്ത്രരും തന്നെ പിന്തുണയ്ക്കുമെന്നാണ് നവീന്‍ അവകാശപ്പെടുന്നത്. എന്നാല്‍, സ്പീക്കര്‍ കിഷോര്‍ മെഹന്തിയും മുന്‍മന്ത്രി ദേബാഷിഷ് നായിക്കും മുഖ്യമന്ത്രിയോടൊപ്പം രാജ്ഭവനില്‍ എത്തിയില്ല. അതേസമയം സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും എം.എല്‍.എ.മാര്‍ അദ്ദേഹത്തെ അനുഗമിച്ചു. ഇത് പുതിയ മുന്നണി ബന്ധത്തിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇടതുപക്ഷവുമായി ബന്ധമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് ബി.ജെ.ഡി.യുടെ പല നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ നീക്കത്തിന് സി.പി.ഐ.യുടെ പിന്തുണയുമുണ്ട്. മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്നും വരുംകാലത്ത് രണ്ടു ചേരികള്‍ തമ്മിലുള്ള മത്സരമാണ് രാജ്യത്ത് നടക്കുകയെന്നും പ്രഖ്യാപിച്ച എല്‍.കെ. അദ്വാനിക്കുള്ള തിരിച്ചടിയാണ് ബി.ജെ.ഡി.യുടെ തീരുമാനമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്പറഞ്ഞു. ''രണ്ടു ശക്തികള്‍ മാത്രം ഏറ്റുമുട്ടുക എന്നത് ബി.ജെ.പി.യുടെയും കോണ്‍ഗ്രസ്സിന്റെയും ആശയാണ്. അത് നടക്കാന്‍ പോകുന്നില്ല. ബദല്‍ സര്‍ക്കാരാണ് കേന്ദ്രത്തില്‍ വരിക. ബി.ജെ.പി.യുടെയും കോണ്‍ഗ്രസ്സിന്റെയും നയങ്ങള്‍ക്കും രാഷ്ട്രീയത്തിനും ബദലായ നയവും രാഷ്ട്രീയവും വരും. സാമ്പത്തിക, സാമൂഹിക, വിദേശ മേഖലകളിലെല്ലാം ബദല്‍ നയം മൂന്നാം മുന്നണി മുന്നോട്ടുവെക്കും''- അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി.- സംഘപരിവാര്‍ കൂട്ടുകെട്ട് ഒറീസ്സയില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട കാലത്തുതന്നെ സി.പി.എം. നവീന്‍ പട്‌നായിക്കുമായി ചര്‍ച്ച ആരംഭിച്ചതാണ്. നവീന്‍ പട്‌നായിക്കിന്റെ പിതാവ് ബിജു പട്‌നായിക്കിന്റെ കാലം മുതല്‍ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന പാര്‍ട്ടിയാണത്. വി.പി. സിങ് സര്‍ക്കാരിലും ദേശീയ മുന്നണിയിലും അവര്‍ ഭാഗമായിരുന്നു. ബി.ജെ.പി.യുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള അവരുടെ തീരുമാനം തികച്ചും ഉചിതമാണ്- കാരാട്ട് പറഞ്ഞു. ഒറീസ്സയിലെ സംഭവവികാസങ്ങളില്‍ സി.പി.ഐ.യും ആഹ്ലാദം പ്രകടിപ്പിച്ചു. ബിജു ജനതാദളുമായുള്ള ബന്ധത്തിന് സി.പി.ഐ.ക്ക് സന്തോഷം മാത്രമാണുള്ളതെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. ബാംഗ്ലൂരില്‍ നടന്ന മൂന്നാംമുന്നണി പ്രഖ്യാപനത്തില്‍ ബി.ജെ.ഡി. നേതാക്കള്‍ പങ്കെടുത്തില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്കൊപ്പം അവര്‍ നില്‍ക്കാനാണ് സാധ്യത. ഒറീസ്സയില്‍ ക്രിസ്ത്യന്‍ സമൂഹത്തിനു നേരെയുണ്ടായ അക്രമത്തെത്തുടര്‍ന്ന് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ തന്റെ പ്രതിച്ഛായയേ്ക്കറ്റ പരിക്കാണ് ബി.ജെ.പി.യുമായുള്ള ബന്ധം വിടാന്‍ നവീന്‍ പട്‌നായിക്കിനെ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ്സാണ് മുഖ്യ എതിരാളിയെന്നുള്ളതുകൊണ്ട് ബി.ജെ.പി.യുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ ഇടതുപക്ഷവുമായി ചേരുകമാത്രമാണ് ബി.ജെ.ഡി.യുടെ മുന്നിലുള്ള വഴി. മാത്രമല്ല, ഇടതുപക്ഷവുമായി ബി.ജെ.ഡി. ചേരുന്നതിന് ക്രിസ്ത്യന്‍ സഭകള്‍ പച്ചക്കൊടി കാണിച്ചിട്ടുമുണ്ട്. അതേസമയം, മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട് മായാവതിയും ജയലളിതയും അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. തിരഞ്ഞെടുപ്പിനുമുമ്പ് മൂന്നാം മുന്നണിയുമായി സഖ്യത്തിനു താത്പര്യമില്ല എന്ന് മായാവതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം കോണ്‍ഗ്രസ്, ബി.ജെ.പി. സര്‍ക്കാരുകള്‍ക്ക് ബദലായി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ബി.എസ്.പി. മൂന്നാം മുന്നണിക്കൊപ്പം നില്‍ക്കും. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ.യുമായി ഇടതുപക്ഷം തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പുധാരണ ഉണ്ടാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ്സുമായി ജയലളിത ഒരു ചര്‍ച്ചയും നടത്തുന്നതായി അറിവില്ല- അദ്ദേഹം പറഞ്ഞു.
Monday, March 09, 2009
ബി.ജെ.ഡി. മൂന്നാംമുന്നണിയിലേക്ക്
ഒറീസ്സയില്‍ വിശ്വാസവോട്ട് 11ന്ന്യൂഡല്‍ഹി: ബി.ജെ.പി.യുമായുള്ള ബന്ധം വിച്ഛേദിച്ച ബിജു ജനതാദളിനെ മൂന്നാം മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം സി.പി.എം. ശക്തമാക്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നവീന്‍പട്‌നായിക്കുമായി ചര്‍ച്ച നടത്താന്‍ സി.പി.എം. നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ സീതാറാം യെച്ചൂരി ഭുവനേശ്വറിലെത്തി. അതിനിടെ, മാര്‍ച്ച് 11ന് ഒറീസ്സ നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ എം.സി. ഭണ്ഡാരെ നവീന്‍ പട്‌നായിക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 147 അംഗ നിയമസഭയില്‍ 76 അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ട് നവീന്‍ പട്‌നായിക് ഞായറാഴ്ച ഗവര്‍ണറെ കണ്ടിരുന്നു. ബി.ജെ.ഡി.യുടെ 61 അംഗങ്ങള്‍ക്കു പുറമെ എന്‍.സി.പി.യുടെ രണ്ടും സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും ഓരോ അംഗങ്ങളും ജെ.എം.എമ്മിന്റെ നാലും ഏഴ് സ്വതന്ത്രരും തന്നെ പിന്തുണയ്ക്കുമെന്നാണ് നവീന്‍ അവകാശപ്പെടുന്നത്. എന്നാല്‍, സ്പീക്കര്‍ കിഷോര്‍ മെഹന്തിയും മുന്‍മന്ത്രി ദേബാഷിഷ് നായിക്കും മുഖ്യമന്ത്രിയോടൊപ്പം രാജ്ഭവനില്‍ എത്തിയില്ല. അതേസമയം സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും എം.എല്‍.എ.മാര്‍ അദ്ദേഹത്തെ അനുഗമിച്ചു. ഇത് പുതിയ മുന്നണി ബന്ധത്തിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇടതുപക്ഷവുമായി ബന്ധമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് ബി.ജെ.ഡി.യുടെ പല നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ നീക്കത്തിന് സി.പി.ഐ.യുടെ പിന്തുണയുമുണ്ട്. മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്നും വരുംകാലത്ത് രണ്ടു ചേരികള്‍ തമ്മിലുള്ള മത്സരമാണ് രാജ്യത്ത് നടക്കുകയെന്നും പ്രഖ്യാപിച്ച എല്‍.കെ. അദ്വാനിക്കുള്ള തിരിച്ചടിയാണ് ബി.ജെ.ഡി.യുടെ തീരുമാനമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്പറഞ്ഞു. ''രണ്ടു ശക്തികള്‍ മാത്രം ഏറ്റുമുട്ടുക എന്നത് ബി.ജെ.പി.യുടെയും കോണ്‍ഗ്രസ്സിന്റെയും ആശയാണ്. അത് നടക്കാന്‍ പോകുന്നില്ല. ബദല്‍ സര്‍ക്കാരാണ് കേന്ദ്രത്തില്‍ വരിക. ബി.ജെ.പി.യുടെയും കോണ്‍ഗ്രസ്സിന്റെയും നയങ്ങള്‍ക്കും രാഷ്ട്രീയത്തിനും ബദലായ നയവും രാഷ്ട്രീയവും വരും. സാമ്പത്തിക, സാമൂഹിക, വിദേശ മേഖലകളിലെല്ലാം ബദല്‍ നയം മൂന്നാം മുന്നണി മുന്നോട്ടുവെക്കും''- അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി.- സംഘപരിവാര്‍ കൂട്ടുകെട്ട് ഒറീസ്സയില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട കാലത്തുതന്നെ സി.പി.എം. നവീന്‍ പട്‌നായിക്കുമായി ചര്‍ച്ച ആരംഭിച്ചതാണ്. നവീന്‍ പട്‌നായിക്കിന്റെ പിതാവ് ബിജു പട്‌നായിക്കിന്റെ കാലം മുതല്‍ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന പാര്‍ട്ടിയാണത്. വി.പി. സിങ് സര്‍ക്കാരിലും ദേശീയ മുന്നണിയിലും അവര്‍ ഭാഗമായിരുന്നു. ബി.ജെ.പി.യുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള അവരുടെ തീരുമാനം തികച്ചും ഉചിതമാണ്- കാരാട്ട് പറഞ്ഞു. ഒറീസ്സയിലെ സംഭവവികാസങ്ങളില്‍ സി.പി.ഐ.യും ആഹ്ലാദം പ്രകടിപ്പിച്ചു. ബിജു ജനതാദളുമായുള്ള ബന്ധത്തിന് സി.പി.ഐ.ക്ക് സന്തോഷം മാത്രമാണുള്ളതെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. ബാംഗ്ലൂരില്‍ നടന്ന മൂന്നാംമുന്നണി പ്രഖ്യാപനത്തില്‍ ബി.ജെ.ഡി. നേതാക്കള്‍ പങ്കെടുത്തില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്കൊപ്പം അവര്‍ നില്‍ക്കാനാണ് സാധ്യത. ഒറീസ്സയില്‍ ക്രിസ്ത്യന്‍ സമൂഹത്തിനു നേരെയുണ്ടായ അക്രമത്തെത്തുടര്‍ന്ന് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ തന്റെ പ്രതിച്ഛായയേ്ക്കറ്റ പരിക്കാണ് ബി.ജെ.പി.യുമായുള്ള ബന്ധം വിടാന്‍ നവീന്‍ പട്‌നായിക്കിനെ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ്സാണ് മുഖ്യ എതിരാളിയെന്നുള്ളതുകൊണ്ട് ബി.ജെ.പി.യുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ ഇടതുപക്ഷവുമായി ചേരുകമാത്രമാണ് ബി.ജെ.ഡി.യുടെ മുന്നിലുള്ള വഴി. മാത്രമല്ല, ഇടതുപക്ഷവുമായി ബി.ജെ.ഡി. ചേരുന്നതിന് ക്രിസ്ത്യന്‍ സഭകള്‍ പച്ചക്കൊടി കാണിച്ചിട്ടുമുണ്ട്. അതേസമയം, മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട് മായാവതിയും ജയലളിതയും അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. തിരഞ്ഞെടുപ്പിനുമുമ്പ് മൂന്നാം മുന്നണിയുമായി സഖ്യത്തിനു താത്പര്യമില്ല എന്ന് മായാവതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം കോണ്‍ഗ്രസ്, ബി.ജെ.പി. സര്‍ക്കാരുകള്‍ക്ക് ബദലായി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ബി.എസ്.പി. മൂന്നാം മുന്നണിക്കൊപ്പം നില്‍ക്കും. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ.യുമായി ഇടതുപക്ഷം തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പുധാരണ ഉണ്ടാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ്സുമായി ജയലളിത ഒരു ചര്‍ച്ചയും നടത്തുന്നതായി അറിവില്ല- അദ്ദേഹം പറഞ്ഞു.
കിങ്ഖാന്‍ മറാത്തി ചിത്രത്തില്‍?
കിങ് ഖാന്‍ ഷാരൂഖ്ഖാന്‍ മറാത്തി ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നു എന്നതാണ് ബോളിവുഡില്‍ പ്രചരിക്കുന്ന പുതിയ വിശേഷം. ഖാനുമായി അടുത്ത വൃത്തങ്ങള്‍തന്നെയാണ് ഇത് പുറത്തുവിട്ടത്. മറാത്തി ഫിലിം ഇന്‍ഡസ്ട്രിക്ക് ഷാരൂഖ്ഖാന്റെ രംഗപ്രവേശം പുത്തന്‍ ഉണര്‍വും ഉത്തേജനവും നല്കുമെന്ന പ്രതീക്ഷയുമുണ്ട്. മറാത്തി സിനിമയെ ഈ വിധം ഉയരങ്ങളില്‍ എത്തിക്കാന്‍ ചില രാഷ്ട്രീയകക്ഷികള്‍ക്കും താത്പര്യമുണ്ടത്രെ. ഫിലിംഫെയര്‍ അവാര്‍ഡ്‌നിശപോലുള്ള സുപ്രധാന വേദികളില്‍ മറാത്തി സിനിമയുടെ സാന്നിധ്യമറിയിക്കാന്‍ സൂപ്പര്‍ താരത്തിന്റെ കടന്നുവരവോടെ കഴിയുമെന്നാണ് കരുതുന്നത്.നാനാപടേക്കറെപ്പോലുള്ള പ്രമുഖ നടന്മാര്‍ മറാത്തി സിനിമയ്ക്ക് സംഭാവന നല്കാന്‍ ഷാരൂഖ്ഖാനോട് അഭ്യര്‍ഥിച്ചിട്ടുണ്ടത്രെ. മറാത്തി സിനിമയിലൂടെ ചില പ്രതികരണങ്ങള്‍ തേടുന്ന രാഷ്ട്രീയകക്ഷികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഷാരൂഖ്ഖാന്റെ രംഗപ്രവേശം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് നടന്‍ അഭിപ്രായപ്രകടനമൊന്നും നടത്തിയിട്ടില്ല. തന്നെ കേന്ദ്രീകരിച്ചുള്ള ചിലരുടെ പദ്ധതികള്‍ ഷാരൂഖ് അറിയുമോ എന്നുതന്നെ വ്യക്തമല്ല.
ഇക്കുറി തിരഞ്ഞെടുപ്പുപ്രചാരണത്തിനില്ല-അമിതാഭ്ബച്ചന്‍
ഇത്തവണ തിരഞ്ഞെടുപ്പുപ്രചാരണത്തിന് ബിഗ്-ബി അമിതാഭ്ബച്ചന്‍ ഇറങ്ങില്ല. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ പരിപാടിക്ക് വന്നപ്പോള്‍ ബച്ചന്‍തന്നെയാണ് ഇക്കാര്യം പത്രക്കാരോടു പറഞ്ഞത്. 'ഞാനൊരു രാഷ്ട്രീയക്കാരനല്ല. അതുകൊണ്ട് പ്രചാരണത്തിനും ഇറങ്ങുന്നില്ല-1984ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയില്‍ എത്തിയ അമിതാഭ്ബച്ചന് ഇപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിങ്ങുമായാണ് കൂടുതല്‍ അടുപ്പം. 66 കാരനായ ബച്ചന്‍ രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദശാബ്ദത്തോളമായി. എന്നാല്‍, ബച്ചന്റെ ഭാര്യ ജയാബച്ചന്‍ രാഷ്ട്രീയവേദികളിലുണ്ട്. സമാജ്‌വാദി പാര്‍ട്ടിയാണ് ഇവരെ രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്തത്.
ഷാരൂഖ് ഖാന്‍ എത്തിയപ്പോള്‍ സല്‍മാന്‍ ഖാന്‍ ഓട്ടോയില്‍ സ്ഥലംവിട്ടു
ബോളിവുഡില്‍ ഖാന്‍മാര്‍ തമ്മിലുള്ള ഉള്‍പ്പോര് കഴിഞ്ഞ ദിവസം ചില നാടകീയരംഗങ്ങള്‍ക്ക് വഴിവെച്ചു. അമൃത അറോറയുടെ വിവാഹത്തോടനുബന്ധിച്ച് നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കാന്‍ ഖാന്‍മാര്‍ എത്തിയതോടെ ഇവരുടെ ഉള്‍പ്പോരിന്റെ ചിത്രം കൂടുതല്‍ വ്യക്തമായി. സല്‍മാന്‍ഖാനാണ് വിരുന്നില്‍ ആദ്യമെത്തിയത്. ഏറെ സന്തോഷവാനായി കാണപ്പെട്ട സല്‍മാന്‍, വിരുന്നില്‍ സൗഹൃദം പങ്കിട്ട് സംഗീതം ആസ്വദിക്കുമ്പോഴാണ് ഷാരൂഖ്ഖാന്‍ എത്തിയത്. അതോടെ സല്‍മാന്റെ മട്ടും ഭാവവും മാറിയത്രെ. തെല്ലൊന്ന് അസ്വസ്ഥനായ സല്‍മാനെ മാധ്യമപ്രവര്‍ത്തകരാണ് പ്രകോപിപ്പിച്ചത്. ഈ വിരുന്നില്‍വെച്ച് താങ്കള്‍ എസ്.ആര്‍.കെ.യുമായി നല്ല ബന്ധത്തിലാവുമോ എന്ന് ഒരു പത്രക്കാരന്‍ ചോദിച്ചത് സല്‍മാന്‍ഖാനെ കുപിതനാക്കി. ചുവന്ന മുഖവുമായി സല്‍മാന്‍ ഉടന്‍ സ്ഥലംവിട്ടു; പിറകെ മാധ്യമപ്പടയും. പുറത്തുവന്ന സല്‍മാന്‍ തന്റെ കാര്‍ പെട്ടെന്നു കാണുന്നില്ല. പിറകെയുള്ള ചോദ്യശരങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ആ വഴി പോയ ഒരു ഓട്ടോ നിര്‍ത്തിച്ചു. ഓട്ടോക്കാരന്റെ അടുത്തിരുന്ന് വണ്ടി പെട്ടെന്നുവിടാന്‍ സല്‍മാന്‍ ആജ്ഞാപിച്ചു. മാധ്യമപ്പടയില്‍നിന്ന് തെന്നിമാറാന്‍ മിനിറ്റുകള്‍ക്കകം സല്‍മാന്‍തന്നെ ഓട്ടോറിക്ഷയുടെ നിയന്ത്രണം ഏറ്റെടുത്തു. താരത്തിന്റെ ഈ മുന്‍കോപവും ഇറങ്ങിപ്പോക്കും സത്കാരവേളയില്‍ വന്നവരുടെയെല്ലാം സംഭാഷണവിഷയവുമായി. അറിഞ്ഞപ്പോള്‍ ഷാരുഖ് ഖാനും ചിരിച്ചു. ഖാന്‍മാര്‍ തമ്മിലുള്ള ചേരിപ്പോരിന് ബോളിവുഡില്‍ കൂടുതല്‍ പ്രചാരണം കിട്ടുകയാണ്.
റണ്‍മഴയില്‍ ഇന്ത്യ
സച്ചിന് 43-ാം സെഞ്ച്വറി, മാന്‍ ഓഫ് ദ മാച്ച് സൗത്തി പത്ത് ഓവറില്‍ വഴങ്ങിയത് 105 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ 18 സിക്‌സര്‍, റെക്കോഡ് ഏകദിനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ മത്സരത്തില്‍ പിറന്നത് 95.1 ഓവറില്‍ 726 റണ്‍സ്, റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്ഇന്ത്യ 50 ഓവറില്‍ 392 (32 ബൗണ്ടറി, 18 സിക്‌സര്‍, റണ്‍റേറ്റ് 7.84)സച്ചിന്‍: 163 റിട്ട.ഹര്‍ട്ട് (133 പന്ത്, 16 ബൗണ്ടറി, അഞ്ച് സിക്‌സര്‍)യുവരാജ്: 87 (60 പന്ത്, 10 ബൗണ്ടറി, ആറ് സിക്‌സര്‍ )ധോനി: 68 (58 പന്ത്, അഞ്ച് ബൗണ്ടറി, രണ്ട് സിക്‌സര്‍)റെയ്‌ന : 38 (18 പന്ത്, അഞ്ച് സിക്‌സര്‍)ന്യൂസീലന്‍ഡ്: 45.1 ഓവറില്‍ 334 (30 ബൗണ്ടറി, 13 സിക്‌സര്‍, റണ്‍റേറ്റ് 7.39)ജെസി റൈഡര്‍: 105( 80 പന്ത്, 12 ബൗണ്ടറി നാല് സിക്‌സര്‍)ബ്രെണ്ടന്‍ മെക്കല്ലം: 71 (68 പന്ത്, ആറ് ബൗണ്ടറി, മൂന്ന് സിക്‌സര്‍)കൈല്‍ മില്‍സ്: 54 (32 പന്ത് ആറ് ബൗണ്ടറി, മൂന്ന് സിക്‌സര്‍)ടിം സൗത്തീ: 32 (20 പന്ത്, മൂന്ന് ബൗണ്ടറി, രണ്ട് സിക്‌സര്‍)ക്രൈസ്റ്റ്ചര്‍ച്ച്: ബൗണ്ടറികളുടെയും സിക്‌സറുകളുടെയും പെരുമഴയില്‍, ക്രൈസ്റ്റ്ചര്‍ച്ച് വിറങ്ങലിച്ചു. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ 58 റണ്‍സിന് ഇന്ത്യ ജയിച്ച് ക്രിക്കറ്റിലെ അവിസ്മരണീയ മത്സരങ്ങളിലൊന്ന് സ്വന്തമാക്കി. സച്ചിന്‍ തെണ്ടുല്‍ക്കറും യുവരാജ് സിങ്ങും ക്യാപ്റ്റന്‍ ധോനിയും സുരേഷ് റെയ്‌നയും തിരികൊളുത്തിയ വെടിക്കെട്ടില്‍, ഏകദിന ചരിത്രത്തിലെ പത്താമത്തെ വലിയ സേ്കാര്‍ ഇന്ത്യ കണ്ടെത്തി. 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെടുത്ത ഇന്ത്യയെ മുള്‍മുനയില്‍നിര്‍ത്തി ന്യൂസീലന്‍ഡ് മറുപടി നല്‍കി. 45.1 ഓവറില്‍ 334 റണ്‍സിന് പുറത്തായ ആതിഥേയര്‍ തോല്‍വിയിലും സംതൃപ്തരായാണ് മടങ്ങിയത്. തുടക്കത്തില്‍ ജെസി റൈഡറും ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മെക്കല്ലവും ചേര്‍ന്ന 166 റണ്‍സ് കൂട്ടുകെട്ടും വാലറ്റത്ത് കൈല്‍ മില്‍സും ടിം സൗത്തിയും ചേര്‍ന്ന ഏഴോവറില്‍ നേടിയ 83 റണ്‍സും ഇന്ത്യയെ ഭയപ്പെടുത്തുക തന്നെ ചെയ്തു. ജയത്തോടെ പരമ്പരയില്‍ പരാജയപ്പെടില്ലെന്ന ഉറപ്പും (2-0) ഇന്ത്യ കരസ്ഥമാക്കി. വീരേന്ദര്‍ സെവാഗിനെ പേടിയാണെന്ന് തുറന്നുപറഞ്ഞ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറിക്ക്, സെവാഗിനെക്കാള്‍ പേടിക്കേണ്ടവര്‍ പിന്നാലെയുണ്ടെന്ന മറുപടിയായിരുന്നു ഇന്ത്യയുടെ ഇന്നിങ്‌സ്. ക്രിക്കറ്റിന്റെ ഫ്ര ദൈവം' സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിശ്വരൂപവുമായി നിറഞ്ഞാടിയപ്പോള്‍, പന്ത് നിലത്തുനിന്നതേയില്ല, വയറ്റിലെ പേശിക്ക് പരിക്കേല്‍ക്കാതിരുന്നെങ്കില്‍, ഒരുപക്ഷേ, ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി ക്രൈസ്റ്റ്ചര്‍ച്ചില്‍ പിറക്കുമായിരുന്നു. അതിശയോക്തിയല്ല. തന്റെ ചെറുപ്പകാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, വെറും 133 പന്തില്‍നിന്ന് 16 ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തി 163 റണ്‍സെടുത്താണ് ലിറ്റില്‍ മാസ്റ്റര്‍ ന്യൂസീലന്‍ഡ് മണ്ണില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററായത്. 101 പന്തില്‍, തന്റെ 43-ാം സെഞ്ച്വറി തികച്ച സച്ചിന്‍, പിന്നീടുള്ള 32 പന്തില്‍നിന്ന് കണ്ടെത്തിയത് 63 റണ്‍സാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ന്യൂസീലന്‍ഡിനുമേല്‍ തീമഴപെയ്യിച്ച സെവാഗ് (3) പരാജയപ്പെട്ടിട്ടും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ വേഗം കുറഞ്ഞില്ല. ക്രൈസ്റ്റ്ചര്‍ച്ചിലെ ലങ്കാസ്റ്റര്‍പാര്‍ക്കിലെ ചെറിയ മൈതാനത്ത് ബൗണ്ടറികളിലും സിക്‌സറുകളിലും മേയുകയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍. ഗൗതംഗംഭീ ര്‍ (15) പുറത്തായശേഷം യുവരാജ് എത്തിയതോടെയാണ് ഇന്ത്യ തനിനിറം പുറത്തെടുത്തത്. 18 ഓവറില്‍ രണ്ടിന് 90 ആയിരുന്ന ഇന്ത്യ, അടുത്ത ഒമ്പതോവറില്‍നിന്ന് 90 റണ്‍സടിച്ചെടുത്തു. വെറും 16. 4 ഓവറില്‍ 138 റണ്‍സാണ് സച്ചിന്‍-യുവരാജ് കൂട്ടുകെട്ട് കണ്ടെത്തിയത്. വൈകിയാണ് ഇന്ത്യയെ സിക്‌സര്‍ അനുഗ്രഹിച്ചത്. 18-ാം ഓവറിലായിരുന്നു ആദ്യ പറക്കല്‍, പിന്നീട് 18 തവണകൂടി പന്ത് വായുമാര്‍ഗം കുതിച്ചു. യുവരാജിന്റെ ആക്രമണം തുടങ്ങിയതോടെ, ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ ഹതാശരായി. യുവരാജിനെ വെല്ലുന്ന പ്രകടനമായിരുന്നു സച്ചിന്‍േറത്. ഈ കൂട്ടുകെട്ട് പിരിഞ്ഞശേഷം ധോനിയെ കൂട്ടുപിടിച്ചും സച്ചിന്‍ പ്രഹരം തുടര്‍ന്നു. ഒടുവില്‍, വയറ്റിലെ പേശിവേദന രൂക്ഷമായതോടെ സച്ചിന്‍ ക്രീസ് വിടുകയായിരുന്നു. യുവരാജുമൊത്ത് മൂന്നാം വിക്കറ്റില്‍ 138 റണ്‍സ് തീര്‍ത്ത സച്ചിന്‍ ധോനിയുമൊത്ത് 135 റണ്‍സും കണ്ടെത്തി. സുരേഷ് റെയ്‌ന വന്നത് സിക്‌സര്‍ പെരുമഴയുമാണ്. ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ സൗത്തിയെ നാലുതവണ പറത്തിയ റെയ്‌ന 18 പന്തില്‍ 36 റണ്‍സ് കണ്ടെത്തി. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കാഴ്ചവെച്ച ധോനിയും ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഏകദിന സേ്കാറിന് കരുത്തേകി. ട്വന്റി 20 ക്രിക്കറ്റിന് യോജിക്കുന്ന ചെറിയ മൈതാനത്ത് ബൗണ്ടറികള്‍ എത്ര പിറന്നാലും കാര്യങ്ങള്‍ എളുപ്പമല്ലെന്നായിരുന്നു സച്ചിന്‍ തന്റെ പ്രകടനത്തിനുശേഷം അഭിപ്രായപ്പെട്ടത്. അത് ശരിവയ്ക്കും വിധം, ഇന്ത്യയെ ഭയപ്പെടുത്തുന്നതായിരുന്നു ന്യൂസീലന്‍ഡിന്റെ തുടക്കം. പരമ്പരയിലാദ്യമായി താളം കണ്ടെത്തിയ ജെസി റൈഡര്‍ കരിയറിലെ ആദ്യ സെഞ്ച്വറി കണ്ടെത്തുകയും വെറ്റോറിക്ക് പകരം ക്യാപ്റ്റന്‍ ചുമതലയേറ്റ മെക്കല്ലം കൂട്ടുനില്‍ക്കുയും ചെയ്തതോടെ 166 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പിറന്നു. എന്നാല്‍, ന്യൂസീലന്‍ഡിന്റെ മധ്യനിരയെ തകര്‍ത്ത ബൗളര്‍മാര്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. വിക്കറ്റ് പോകാതെ 166 എന്ന നിലയില്‍നിന്ന് പെട്ടെന്ന് എട്ടിന് 251 എന്ന നിലയിലായി. എന്നാല്‍, ഒമ്പതാം വിക്കറ്റില്‍ കൈല്‍ മില്‍സും ടിം സൗത്തിയും ചേര്‍ന്ന് നടത്തിയ വെടിക്കെട്ടില്‍ ഇന്ത്യയുടെ ചങ്കിടിപ്പിന് വേഗം കൂടി. മില്‍സിനെ യൂസഫ് പഠാന്‍ മടക്കിയതോടെയാണ് മത്സരത്തില്‍ ഇന്ത്യയുടെ പിടി വീണ്ടും മുറുകിയത്. തുടരെ രണ്ടു ബീമര്‍ എറിഞ്ഞ മുനാഫ് പട്ടേലിന് ബൗളിങ് വിലക്ക് വന്നത് മത്സരത്തിന് നാടകീയത കൂട്ടി. ഈ രണ്ടുപന്തുകളിലും മുനാഫിന് വിക്കറ്റ് കിട്ടിയെങ്കിലും അത് അനുവദിച്ചില്ല. തുടര്‍ന്ന് പന്തെറിഞ്ഞ യൂസഫ് പഠാന്‍ കൈല്‍ മില്‍സിനെ പുറത്താക്കിയതോടെ മത്സരം ഇന്ത്യക്ക് സ്വന്തമായി.സേ്കാര്‍ബോര്‍ഡ്ഇന്ത്യവീരേന്ദര്‍ സെവാഗ് ബി മില്‍സ് 3, സച്ചിന്‍ തെണ്ടുല്‍ക്കര്‍ റിട്ട. ഹര്‍ട്ട് 163, ഗൗതം ഗംഭീര്‍ സി മക്ഗ്ലഷാന്‍ ബി ബട്ട്‌ലര്‍ 15, യുവരാജ് സിങ് സി മക്ഗ്ലഷാന്‍ ബി എലിയട്ട് 87, ധോനി സി മക്ഗ്ലഷാന്‍ ബി മില്‍സ് 68, റെയ്‌ന നോട്ടൗട്ട് 38, യൂസഫ് പഠാന്‍ നോട്ടൗട്ട് 1. എക്‌സ്ട്രാസ് 17, ആകെ 50 ഓവറില്‍ നാലിന് 392. വിക്കറ്റ് വീഴ്ച: 1-15, 2-65, 3-203, 3-338 (സച്ചിന്‍ റിട്ട.ഹര്‍ട്ട്-നോട്ടൗട്ട്), 4-382. ബൗളിങ്: മില്‍സ് 10-0-58-2, ടിം സൗത്തി 10-0-105-0, ബട്‌ലര്‍ 5-0-37-1, ജേക്കബ് ഓറം 8-1-34-0, ജിതന്‍ പട്ടേല്‍ 5-0-37-0, റൈഡര്‍ 5-0-56-0, എലിയട്ട് 7-0-60-1. ന്യൂസീലന്‍ഡ്ജെസി റൈഡര്‍ സി സഹീര്‍ ബി ഹര്‍ഭജന്‍ 105, ബ്രെണ്ടന്‍ മെക്കല്ലം റണ്ണൗട്ട് 71, റോസ് ടെയ്‌ലര്‍ റണ്ണൗട്ട് 7, മാര്‍ട്ടിന്‍ ഗപ്റ്റില്‍ എല്‍ബിഡബ്ല്യു ബി യുവരാജ് 1, ഗ്രാന്റ് എലിയട്ട് ബി സഹീര്‍ 18, ജേക്കബ് ഓറം ബി ഹര്‍ഭജന്‍ സിങ് 7, മക്ഗ്ലഷാന്‍ ബി സഹീര്‍ 7, ബട്‌ലര്‍ ബി യുവരാജ് 24, മില്‍സ് സി സഹീര്‍ ബി യൂസഫ് 54, സൗത്തി സി ആന്‍ഡ് ബി പ്രവീണ്‍ കുമാര്‍ 32, ജിതന്‍ പട്ടേല്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 8, ആകെ 45.....
അബ്ദുള്ളക്കുട്ടി യു.ഡി.എഫ്. ക്യാമ്പിലെ ചര്‍ച്ചാവിഷയമാകുന്നു
കണ്ണൂര്‍: കണ്ണൂര്‍ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ കൂട്ടലും കിഴിക്കലുകളുമൊക്കെ സി.പി.എമ്മില്‍നിന്ന് പുറത്തായ എ.പി.അബ്ദുള്ളക്കുട്ടിയെക്കൂടി ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. സി.പി.എമ്മിന്റെ വേലിക്കെട്ടില്‍നിന്ന് പുറത്തുകടക്കാനായി കാത്തിരുന്ന അബ്ദുള്ളക്കുട്ടിയെച്ചൊല്ലി നേരത്തെതന്നെ യു.ഡി.എഫ്. ക്യാമ്പില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പക്ഷേ, സ്ഥാനാര്‍ഥിനിര്‍ണയം നടക്കുന്നതിനിടയില്‍ സി.പി.എമ്മില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ യു.ഡി.എഫിലെ സ്ഥാനാര്‍ഥിനിര്‍ണയത്തെയും ബാധിച്ചിരിക്കുകയാണ്. സി.പി.എമ്മിന് എതിരെ അബ്ദുള്ളക്കുട്ടിയെ കണ്ണൂരില്‍ത്തന്നെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കി കൊണ്ടുവരണമെന്നാണ് ഒരു വാദം. കെ.പി.സി.സി.യിലെ ഒരു വിഭാഗത്തിന് പക്ഷേ ഇതിനോട് താല്പര്യമില്ല. അതേസമയം കണ്ണൂര്‍ ഡി.സി.സി. നേതൃത്വം ഇതിനോട് മുഖംതിരിച്ചിട്ടുമില്ല. എസ്.എഫ്.ഐ. അഖിലേന്ത്യാ നേതാവായിരുന്ന കെ.കെ.രാഗേഷ് കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. അങ്ങനെയെങ്കില്‍ രാഗേഷിനെതിരെ അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം ഗുണംചെയ്യുമെന്നാണ് യു.ഡി.എഫി.ല്‍ ഒരു വിഭാഗം കണക്കുകൂട്ടുന്നത്. അതേസമയം കാസര്‍കോട്ട് അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ചും ആലോചന മുറുകുകയാണ്. ബി.ജെ.പി.കൂടി സക്രിയമായി രംഗത്തുള്ള കാസര്‍കോട്ട് ഒരു ത്രികോണ മത്സരം ഗുണംചെയ്യുമെന്നാണ് ഒരു വാദം. എങ്കിലും അവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുന്‍ എം.പി. രാമ റൈയുടെ മകന്‍ സുബ്ബയ്യ റായ് സ്ഥാനംപിടിച്ചിരിക്കുന്നതാണ് തടസ്സമായി ഉയരുന്ന പ്രധാന വാദം. എങ്കിലും ഐ.എന്‍.എല്ലിന്റെ കുറേ സ്വാധീനകേന്ദ്രങ്ങളുള്ള കാസര്‍കോട്ട് അബ്ദുള്ളക്കുട്ടിക്ക് അവകൂടി പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കുമെന്ന ചിന്തയാണ് യു.ഡി.എഫിലെ ഒരു സംഘത്തെ ആവേശംകൊള്ളിക്കുന്നത്. പക്ഷേ, കൗതുകകരമായ ഒരു കാര്യം മുസ്‌ലിംലീഗിന്റെ നേതൃത്വത്തിന്റെ 'കാത്തിരുന്ന് കാണുക' എന്ന ചിന്താഗതിയാണ്. സി.പി.എമ്മിന് എതിരെ അബ്ദുള്ളക്കുട്ടിയെ ഉപയോഗിക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പില്ല. പക്ഷേ, തിരഞ്ഞെടുപ്പുരംഗം ചൂടാകുമ്പോള്‍ രംഗം സംഘര്‍ഷഭരിതമാകുമോ എന്ന ആശങ്കയാണ് അവര്‍ പങ്കുവെക്കുന്നത്. കണ്ണൂരില്‍ കോണ്‍ഗ്രസ്സിന് ഇതുവരെ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താനാവാത്തതാണ് ചര്‍ച്ചകള്‍ അബ്ദുള്ളക്കുട്ടിയിലേക്ക് വഴിമാറാനുള്ള പ്രധാന കാരണം. അഡ്വ. ടി.ആസഫലി, ടി.സിദ്ദീഖ്, സതീശന്‍ പാച്ചേനി എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ കേള്‍ക്കാനുള്ളത്. വിവിധ ഗ്രൂപ്പുകള്‍ കെ.സുധാകരന്‍ എം.എല്‍.എ.യുടെ പേര് നിര്‍ദേശിച്ചെങ്കിലും സുധാകരന്‍ അതിലൊട്ടും താല്പര്യം കാണിച്ചിട്ടില്ല. അതിനിടെ ഇത്തവണ അബ്ദുള്ളക്കുട്ടിയെ യു.ഡി.എഫിന്റെ പ്രചാരണ വേദികളില്‍ സക്രിയമാക്കുന്നതാവും ഏറ്റവും നല്ലതെന്ന വാദവും ഉയരുന്നുണ്ട്. അടുപ്പമുള്ളവരുമായി ഇതുസംബന്ധിച്ച ആശയ വിനിമയം നടത്തുന്നുണ്ടെങ്കിലും അബ്ദുള്ളക്കുട്ടിയും വ്യക്തമായ ഒരു നിലപാടില്‍ എത്തിയിട്ടില്ല. എങ്കിലും ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ക്യാമ്പിലെ ഒരു മുഖ്യ കഥാപാത്രമായി മുന്‍ സി.പി.എം. എം.പി. ഉണ്ടാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഗാന്ധിജിയുടെ സ്വകാര്യവസ്തുക്കള്‍ ലേലം ചെയ്യുന്നത് ഇന്ത്യ തടയും
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ സ്വകാര്യവസ്തുക്കള്‍ ലേലം ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ വിദേശരാജ്യങ്ങളിലെ കോടതികളില്‍നിന്ന് മുന്‍കൂര്‍ ഉത്തരവ് നേടിയെടുക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. ഗാന്ധിജിയുടെ വില്‍പ്പത്രപ്രകാരം ഇവ നവജീവന്‍ ട്രസ്റ്റിന് അവകാശപ്പെട്ടതാണെന്ന് സാംസ്‌കാരികമന്ത്രാലയം വക്താവ് അറിയിച്ചു. പ്രധാന ലേലസ്ഥലങ്ങളുള്ള അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കോടതി ഉത്തരവ് നേടിയെടുക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. കണ്ണടയും വാച്ചും ഉള്‍പ്പെടെ ഗാന്ധിജിയുടെ അഞ്ച് സ്വകാര്യവസ്തുക്കള്‍ ന്യൂയോര്‍ക്കില്‍ വെച്ച് കഴിഞ്ഞദിവസം ഇന്ത്യന്‍ വ്യവസായി വിജയ് മല്ല്യ ലേലത്തില്‍ പിടിച്ചതാണ് ഇക്കാര്യത്തില്‍ ശ്രമം ഊര്‍ജിതമാക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. വധിക്കപ്പെടുന്നതിന് ഏതാനും നാള്‍ മുമ്പ് ഗാന്ധിജി എഴുതിയ കത്ത് 2007ല്‍ 'ക്രിസ്റ്റീസ്' ലണ്ടനില്‍ ലേലം ചെയ്യാന്‍ ശ്രമിച്ചത് ഇന്ത്യ തടഞ്ഞിരുന്നു. അതേസമയം ന്യൂയോര്‍ക്കില്‍ 'ആന്റിക്വാറം' മാര്‍ച്ച് അഞ്ചിന് നടത്തിയ ലേലം വിശ്വാസവഞ്ചനയാണെന്ന് പ്രമുഖ ഗാന്ധിയന്‍ ചുനിഭായ് വൈദ്യ അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ വസ്തുക്കള്‍ ലേലത്തില്‍ പിടിച്ച വിജയ് മല്ല്യയെ അദ്ദേഹം അഭിനന്ദിച്ചു. ഈ വസ്തുക്കള്‍ വിജയ്മല്ല്യ ഇന്ത്യയിലെത്തിക്കുമെന്നതില്‍ സന്തോഷമുണ്ടെന്ന് ചുനിഭായ് വൈദ്യ പറഞ്ഞു. ലേലം തടയാന്‍ ഇന്ത്യ നടത്തിയ ശ്രമം വൈകിപ്പോയി എന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാന്‍ യുദ്ധം പരാജയമെന്ന് ഒബാമ
താലിബാനുമായി അനുരഞ്ജനത്തിന് അമേരിക്കയുടെ നീക്കംവാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ അമേരിക്ക നടത്തുന്ന ഭീകരവിരുദ്ധയുദ്ധം വിജയത്തിലേക്കല്ല നീങ്ങുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സമ്മതിച്ചു. താലിബാനിലെ മിതവാദികളുമായി അനുരഞ്ജനത്തിലെത്താന്‍ അമേരിക്ക ശ്രമം നടത്തുമെന്നും ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ഒബാമ സൂചനനല്കി. ഇറാഖില്‍ അല്‍ഖ്വെയ്ദയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ സുന്നിവിഭാഗങ്ങളുടെ പിന്തുണ നേടാനായതാണ് അമേരിക്കയെ വിജയത്തിലേക്ക് നയിച്ചത്. സമാനസാഹചര്യങ്ങള്‍ അഫ്ഗാനിസ്താനിലും പാകിസ്താനിലുമുണ്ട് -ഒബാമ അഭപ്രായപ്പെട്ടു. എന്നാല്‍ പരസ്പരം ഏറ്റുമുട്ടുന്ന ഒട്ടേറെ ഗോത്രവര്‍ഗങ്ങളുള്ള അഫ്‌നാസ്താനില്‍ ഈ തന്ത്രം നടപ്പാക്കുക അത്ര എളുപ്പമല്ലെന്നും ഒബാമ പറഞ്ഞു. ഇറാഖില്‍ നിന്നു സൈന്യത്തെ പിന്‍വലിച്ച് അഫ്ഗാനിസ്താനിലെ ഭീകര വിരുദ്ധ യുദ്ധം ശക്തമാക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ഒബാമ ഈ നിലപാടില്‍ നിന്നു പിന്നാക്കം പോവുകയാണെന്നാണ് സൂചന. സ്വാത്‌വാലിയില്‍ പാകിസ്താന്‍ സര്‍ക്കാര്‍ താലിബാനുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ മാതൃകയില്‍ അഫ്ഗാനിസ്താനിലും അനുരഞ്ജനം സാധ്യമാവുമോ എന്നാണ് ഇപ്പോള്‍ അമേരിക്ക ആരായുന്നത്. സ്വാത്തില്‍ പാകിസ്താന്‍ താലിബാന് കീഴടങ്ങിയെന്ന് കുറ്റപ്പെടുത്തിയതിനുപിന്നാലെയാണ് അമേരിക്കയും അതേവഴിയെ തിരിയുന്നത്. താലിബാനിലെ മിതവാദികളുമായി ചര്‍ച്ചയാകാമെന്ന ഒബാമയുടെ പ്രസ്താവനയെ അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി സ്വാഗതം ചെയ്തു. അഫ്ഗാനിസ്താന്റെ ഈ നിലപാട് അമേരിക്ക അംഗീകരിക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് കര്‍സായി പറഞ്ഞു. അമേരിക്കയുടെ മുഖ്യ ശത്രുവായ അല്‍ഖ്വെയ്ദയ്ക്ക് താലിബാന്‍ കേന്ദ്രങ്ങളിലെ സുരക്ഷിത താവളം ഇല്ലാതാക്കുകയാണ് പുതിയ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള താലിബാന്‍ താവളത്തിലാണ് അല്‍ഖ്വെയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ ഒളിച്ചുകഴിയുന്നതെന്നാണ് കരുതുന്നത്.
എന്നിട്ടും വായ്പാപലിശ കുറച്ചത് നാമമാത്രം
റിപോവും കരുതല്‍ ധനാനുപാതവും നാലുശതമാനം കുറച്ചുഅഞ്ചരമാസത്തിനകം റിസര്‍വ്ബാങ്ക് കരുതല്‍ ധനാനുപാതവും റിപോ നിരക്കും നാലുശതമാനവും റിവേഴ്‌സ് റിപോ നിരക്ക് 2.5 ശതമാനവും കുറച്ചിട്ടും ബാങ്കുകള്‍ വായ്പാ പലിശയില്‍ വരുത്തിയ കുറവ് നാമമാത്രം. പൊതുമേഖലാ ബാങ്കുകള്‍ അടിസ്ഥാനവായ്പാ നിരക്ക് രണ്ടുശതമാനം കുറച്ചപ്പോള്‍ സ്വകാര്യമേഖലാബാങ്കുകള്‍ കുറച്ചത് പരമാവധി ഒരു ശതമാനം മാത്രം. വിദേശബാങ്കുകളാവട്ടെ ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന നില്പിലുംരാധാകൃഷ്ണന്‍ നരിപ്പറ്റകഴിഞ്ഞ അഞ്ചരമാസത്തിനകം റിസര്‍വ്ബാങ്ക് റിപോ നിരക്ക് നാലുശതമാനവും റിവേഴ്‌സ് റിപോ നിരക്ക് 2.5 ശതമാനവും കരുതല്‍ ധനാനുപാതം നാലുശതമാനവും കുറച്ചിട്ടും ബാങ്കുകള്‍ വായ്പാ പലിശയില്‍ വരുത്തിയ കുറവ് നാമമാത്രം. പൊതുമേഖലാ ബാങ്കുകള്‍ അടിസ്ഥാനവായ്പാ നിരക്ക് രണ്ടുശതമാനം കുറച്ചപ്പോള്‍ സ്വകാര്യമേഖലാബാങ്കുകള്‍ കുറച്ചത് 0.50 - ഒരു ശതമാനം മാത്രം. വിദേശബാങ്കുകളാവട്ടെ ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന നില്പിലും. ഇതുകാരണം മാന്ദ്യം പരിഹരിക്കാനും പണലഭ്യത വര്‍ധിപ്പിക്കാനുമു ള്ള കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ്ബാങ്കിന്‍േറയും ശ്രമങ്ങള്‍ വൃഥാവിലാകുന്നു. വായ്പാപലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളോട് ബാങ്കുകള്‍ ക്രിയാത്മകമായി പ്രതികരിക്കാത്തതിനെതിരെ ഫിബ്രവരി 27നു ചേര്‍ന്ന ബാങ്കര്‍മാരുടെ യോഗത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രൂക്ഷമായി സംസാരിക്കുകയുണ്ടായി. അപ്പോഴും സ്വകാര്യബാങ്കുകളുടെ നിലപാട് 'നോക്കാം, 'പരിശോധിക്കാം' 'ബോര്‍ഡ് മീറ്റിങ്ങില്‍ ആലോചിക്കാം' എന്നു തുടങ്ങിയ സ്ഥിരം പല്ലവികളായിരുന്നു. പല ബാങ്കുകളും പലിശനിരക്ക് കുറച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള വായ്പക്കാര്‍ക്ക് കിട്ടിയനേട്ടം വളരെ കുറവാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്‍ഷത്തേക്ക് ഭവനവായ്പ എട്ടു ശതമാനത്തിനും കാര്‍വായ്പ 10 ശതമാനത്തിനും നല്‍കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള വായ്പകള്‍ക്ക് ആനുകൂല്യങ്ങളൊന്നുമില്ല. അതുപോലെ പൊതുമേഖലാ ബാങ്കുകള്‍ അഞ്ചുലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ 8.5 ശതമാനത്തിലും അതിനുമുകളില്‍ 20 ലക്ഷം വരെ 9.25 ശതമാനത്തിനും നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിലുള്ള വായ്പക്കാര്‍ക്ക് ഇതും ബാധകമല്ല. അതേസമയം പലിശ ഉയരുന്ന സന്ദര്‍ഭത്തില്‍ ശരവേഗത്തില്‍ ഇതെല്ലാം നിലവിലുള്ള വായ്പക്കാര്‍ക്കും ബാധകമാക്കി ഇ.എം.ഐ പുനര്‍നിശ്ചയിക്കുകയും ചെയ്യും. ബാങ്കുകളുടെ ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ റിസര്‍വ്ബാങ്കിന് കഴിയുന്നുമില്ല. വാണിജ്യബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ല്ക്കസ്വകാല വായ്പയെടുക്കുമ്പോള്‍ ഈടാക്കുന്ന നിരക്കാണ് റിപോ നിരക്ക്. ഇത് നാലുശതമാനം കുറയുന്നുവെന്നതിനര്‍ത്ഥം ബാങ്കുകള്‍ക്ക് പലിശ ബാധ്യതകുറയുന്നുവെന്നു തന്നെ. ഇത് ഒമ്പതില്‍ നിന്ന് അഞ്ചു ശതമാനമാകുമ്പോള്‍ 44 ശതമാനം കുറവാണ് അനുഭവപ്പെടുന്നത്. അതായത് പലിശ ബാധ്യതയില്‍ പകുതിയോളം കുറവ്. എന്നാല്‍ ബാങ്കുകള്‍ നല്‍കിയതാവട്ടെ ഒരു ഔദാര്യം കണക്കെ നാമമാത്ര ഇളവ് മാത്രം. റിവേഴ്‌സ് റിപോ നിരക്ക് ലഭിക്കുന്നത് ബാങ്കുകളുടെ അധികഫണ്ട് റിസര്‍വ് ബാങ്കിലേക്ക് പോവുമ്പോഴാണ്. ഇത് രണ്ടര ശതമാനം കുറയുമ്പോള്‍ ബാങ്കുകള്‍ വായ്പ വര്‍ധിപ്പിച്ച് ആ കുറവ് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അത്രയുമില്ലെങ്കിലും താരതമ്യേന ഇളവ് വായ്പക്കാര്‍ക്കും ലഭ്യമാക്കേണ്ടതായിരുന്നു. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട കരുതല്‍ധനാനുപാതം നാലുശതമാനം കുറയുമ്പോള്‍ ബാങ്കിങ് മേഖലയിലേക്ക് പ്രവഹിച്ചത് 1,60,000 കോടി രൂപയാണ്. റിസര്‍വ്ബാങ്ക് ഒരു പലിശയും നല്‍കാത്ത തുകയാണിത്. ഈ തുക ബാങ്കുകള്‍ക്ക് ലഭിക്കുമ്പോള്‍ വായ്പ വര്‍ധിപ്പിക്കുകയും വരുമാനം ഉയര്‍ത്തുകയും ചെയ്യാം. പണലഭ്യത ഉയരുമ്പോള്‍ പലിശ കുറയ്ക്കാനുള്ള അവസരം വീണ്ടും ഒരുങ്ങുകയായിരുന്നു. പക്ഷേ നമ്മുടെ ബാങ്കുകള്‍ അതും ലാഭമാക്കി! സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ നിബന്ധനപ്രകാരം ബാങ്കുകള്‍ നിക്ഷേപത്തിന്റെ 25 ശതമാനം ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കേണ്ടതുണ്ട്. കഴിഞ്ഞ നവംബര്‍ 8 മുതല്‍ റിസര്‍വ് ബാങ്ക് ഇത് 24 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. പക്ഷേ അപ്പോഴും നിയമപ്രകാരമുള്ള നിബന്ധനക്കപ്പുറമുള്ള തുക ഇതിലേക്ക് നിക്ഷേപിച്ച് വായ്പകൊടുക്കുന്നത് കുറയ്ക്കുകയാണ് ബാങ്കുകള്‍ ചെയ്തത്. ഏറ്റവും ഒടുവില്‍ കേട്ടത് ഇതാണ്. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് പ്രതിദിനം 5,000 കോടി രൂപ വായ്പയില്‍ നിന്ന് തിരിച്ചടവ് ലഭിക്കുന്നു. നിലവില്‍ പ്രതിദിനം നല്‍കുന്ന വായ്പയാകട്ടെ 1000 കോടിയും. ബാക്കിയുള്ള പണക്കൂമ്പാരത്തിനു മുകളില്‍ ബാങ്കുകള്‍ സമാധാനത്തോടെ കിടന്നുറങ്ങുന്നു. വായ്പ നല്‍കിയില്ലെങ്കിലെന്ത്? കിട്ടാക്കടമാകരുതല്ലോ?
ഒബാമ ഭരണകൂടവുമായി ചര്‍ച്ചയ്ക്ക് ശിവശങ്കര്‍മേനോന്‍ അമേരിക്കയില്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് ബരാക് ഒബാമ സ്ഥാനമേറ്റത്തിനുശേഷമുള്ള ആദ്യത്തെ ഉന്നതതല ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ വാഷിങ്ടണിലെത്തി. മുംബൈ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പുരോഗതി, ഇന്ത്യ-യു.എസ്. ആണവക്കരാറിന്റെ തുടര്‍നടപടികള്‍ എന്നിവയാവും അമേരിക്കന്‍ അധികൃതരുമായി മേനോന്‍ പ്രധാനമായും ചര്‍ച്ചചെയ്യുക. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍, അണ്ടര്‍ സെക്രട്ടറി വില്യം ബേണ്‍സ്, ഡെപ്യൂട്ടി സെക്രട്ടറി ജെയിംസ് സ്റ്റെയിന്‍ബര്‍ഗ്, പാക്-അഫ്ഗാന്‍ മേഖലയിലേക്കുള്ള പ്രത്യേക യു.എസ്. ദൂതന്‍ റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് തുടങ്ങിയവരുമായി മേനോന്‍ സംഭാഷണം നടത്തും. അതിനിടെ, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തങ്ങള്‍ നല്കിയ 30 ചോദ്യങ്ങള്‍ക്ക് ഉടന്‍ മറുപടി നല്കണമെന്ന് പാക് സര്‍ക്കാര്‍ ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സംഭവത്തെപ്പറ്റി പാകിസ്താന്‍ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതിക്ക് ഇത് അത്യാവശ്യമാണെന്ന് പാക് ആഭ്യന്തരവകുപ്പ് മേധാവി റഹ്മാന്‍ മാലിക്ക് പറഞ്ഞു. അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ മേധാവി റൊണാള്‍ഡ് നോബിളുമൊത്ത് ഇസ്‌ലാമാബാദില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് മാലിക്ക് ഇതു പറഞ്ഞത്.
ലൈംഗിക ആരോപണം: ഇന്ത്യന്‍ സൈനികര്‍ക്ക് യു.എന്‍ വിലക്ക്
ന്യൂഡല്‍ഹി: സമാധാനപാലകരായി ഇന്ത്യന്‍സൈന്യത്തെ കോംഗോയിലേക്ക് അയയേ്ക്കണ്ടെന്ന് ഐക്യരാഷ്ട്രസഭ ഇന്ത്യയെ അറിയിച്ചു. സമാധാന ദൗത്യസംഘത്തിലെ പത്ത് സൈനികര്‍ക്കെതിരെ ലൈംഗികആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണിത്. നിലവിലുള്ള ഇന്ത്യന്‍സൈനികരുടെ സേവനം അടുത്തമാസം അവസാനിക്കുകയാണ്. ഇവര്‍ക്കുപകരം സൈനികരെ കോംഗോയിലേക്ക് അയയേ്ക്കണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്. അതേസമയം ഇന്ത്യന്‍ സൈനികരെ സമാധാനപാലനത്തില്‍നിന്ന് ഒഴിവാക്കുന്നതിന്റെ കാരണം ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അറിയിപ്പില്‍ കാണിച്ചിട്ടില്ല. സൈനികര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായാണ് ഔദ്യോഗികവിശദീകരണം. ജമ്മുകശ്മീര്‍ റൈഫിള്‍സിലെ 10 സൈനികര്‍ ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ടതാണ് വിവാദമായത്. ഇത് ഐക്യരാഷ്ട്രസഭയുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. കോംഗോയില്‍ സമാധാനപാലനത്തിനായി 200 സൈനികരെ ഇന്ത്യ പരിശീലിപ്പിച്ചുവരുമ്പോഴാണ് ഐക്യരാഷ്ട്രസഭയുടെ അറിയിപ്പ് ലഭിക്കുന്നത്. ഇത് സൈന്യം സ്ഥിരീകരിച്ചു.
പൊന്നാനി, കോഴിക്കോട് തര്‍ക്കം 12ന് തീര്‍ക്കും - സി.പി.എം.
ന്യൂഡല്‍ഹി: ഇടതുമുന്നണിയില്‍ പൊന്നാനി, കോഴിക്കോട് സീറ്റുകളെച്ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കം ഘടകകക്ഷികളുമായി ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് സി.പി.എം. കേന്ദ്രനേതൃത്വം വ്യക്തമാക്കി. പന്ത്രണ്ടിന് നടക്കുന്ന ഇടതുമുന്നണി യോഗത്തോടെ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടും-സി.പി.എം. കേന്ദ്രസമിതി യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലും പശ്ചിമബംഗാളിലും കടുത്ത മത്സരമാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ട കാരാട്ട് പാര്‍ട്ടിയിലെ വിഭാഗീയത തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. സഖ്യകക്ഷികളുമായുള്ള ചര്‍ച്ചയ്ക്കുശേഷം സി.പി.എമ്മിന്റെ കേരളത്തിലെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കും. കേരളത്തിലെയും ബംഗാളിലെയും മത്സരത്തെ പാര്‍ട്ടി സംഘടനാപരമായും രാഷ്ട്രീയമായും നേരിടും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ എത്ര സീറ്റ് ലഭിക്കും എന്നു പറയാനാവില്ല. തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടി കാണുന്നത്-കാരാട്ട് വ്യക്തമാക്കി. അതേസമയം പൊന്നാനി, കോഴിക്കോട് സീറ്റുകളുടെ കാര്യത്തില്‍ സംസ്ഥാനകമ്മിറ്റി തീരുമാനങ്ങളില്‍ ഇടപെടേണ്ട എന്ന നിലപാടാണ് കേന്ദ്രസമിതി എടുത്തതെന്നറിയുന്നു. പൊന്നാനിയില്‍ മുസ്‌ലിംവിഭാഗങ്ങളുടെ പിന്തുണയുള്ള പൊതുസ്ഥാനാര്‍ഥിക്കുതന്നെയാണ് സാധ്യതയെന്ന് സി.പി.എം. സംസ്ഥാനസമിതി അറിയിച്ചിട്ടുണ്ട്. ഈ നിലപാടിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. പൊന്നാനി സീറ്റ് സി.പി.ഐയുടെതാണെന്നുള്ള ഉറപ്പു വേണമെന്ന നിലപാടാണ് സി.പി.ഐ.യുടെ കേന്ദ്രനേതൃത്വത്തിനുള്ളത്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍വാശിപിടിക്കേണ്ടതില്ലെന്നും ഇടതുപക്ഷത്തിന്റെ പൊതുതാത്പര്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും സി.പി.ഐ. കേന്ദ്രനേതൃത്വം സംസ്ഥാനനേതൃത്വത്തോട് സൂചിപ്പിച്ചിട്ടുണ്ട്. പതിനൊന്നിലെ സി.പി.ഐ. നിര്‍വാഹകസമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും. സീറ്റ് തങ്ങളുടെതാണെങ്കിലും സി.പി.എമ്മിനുകൂടി താത്പര്യമുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കുന്ന നിലപാട് പന്ത്രണ്ടിന് സി.പി.ഐ.ക്ക് കൈക്കൊള്ളേണ്ടിവരും. ഡി. ശ്രീജിത്ത്
ബാഴ്‌സ വീണ്ടും വിജയവഴിയില്‍;റയലിന് സമനില
മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ തുടര്‍ച്ചയായ 11-ാം ജയം നേടാനുള്ള ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ മോഹം പൊലിഞ്ഞപ്പോള്‍ വിജയ വഴിയില്‍ തിരിച്ചെത്തിയ ബാഴ്‌സലോണ ആറ് പോയന്റ് മുന്‍തൂക്കം വീണ്ടെടുത്തു. സ്വന്തം തട്ടകമായ ബര്‍ണാബുവില്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായി സമനില വഴങ്ങുകയായിരുന്നു റയല്‍ (1-1). ലീഗില്‍ തുടരെ പത്ത് ജയം നേടിയ ചാമ്പ്യന്‍മാര്‍ ബാഴ്‌സയുമായുള്ള പോയന്റ് വ്യത്യാസം 12-ല്‍ നിന്ന് നാലായി ചുരുക്കിയിരുന്നു. ഹോം മത്സരത്തില്‍ ബാഴ്‌സലോണ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക് ബില്‍ബാവൊയെയാണ് കീഴടക്കിയത്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷമാണ് കറ്റാലന്‍ ടീം വിജയം നേടുന്നത്. ഡച്ച് താരം ക്വാസ് യാന്‍ ഹുണ്ട് ലാര്‍ 57-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് റയല്‍ സമനില പിടിച്ചത്. ഒന്നാം പകുതിയില്‍ 38-ാം മിനിറ്റില്‍ ഉറുഗ്വായ് സ്‌ട്രൈക്കര്‍ ഡീഗോ ഫോര്‍ലാന്‍ അത്‌ലറ്റിക്കോയെ മുന്നിലെത്തിച്ചിരുന്നു. സീസണില്‍ ഫോര്‍ലാന്റെ 18-ാം ഗോളാണ് റയലിനെതിരെ പിറന്നത്. കിങ്‌സ് കപ്പ് ഫൈനല്‍ എതിരാളിയായ ബില്‍ബാവൊക്കെതിരെ ആറടി രണ്ടിഞ്ചുകാരനായ സെര്‍ജി ബസ്‌ക്വെ 17-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ബാഴ്‌സയെ മുന്നിലെത്തിച്ചു. പെനാള്‍ട്ടി ഗോളില്‍ 32-ാം മിനിറ്റില്‍ അര്‍ജന്റീനാ താരം ലയണല്‍ മെസ്സി ആതിഥേയരുടെ ലീഡ് രണ്ടാക്കി. മറ്റൊരു കളിയില്‍ വിയ്യാറയല്‍ എതിരില്ലാത്ത ഒരു ഗോളിന് എസ്പാന്യോളിനെ തോല്പിച്ചു. ബാഴ്‌സലോണയ്ക്ക് 26 കളികളില്‍ നിന്ന് 63 പോയന്റായി. റയല്‍ (57), സെവിയ (47), വിയ്യാറയല്‍ (45) ടീമുകളാണ് തൊട്ടുപിന്നില്‍.
തിരഞ്ഞെടുപ്പ് ചൂടില്‍ വിപണിയില്‍ വരള്‍ച്ച
തിരഞ്ഞെടുപ്പ് നേരിടാന്‍ മുന്നണി ബന്ധങ്ങളില്‍ അഴിച്ചുപണിയും ഏച്ചുകൂട്ടലുമായി മുന്നോട്ടുപോവുകയാണ് രാഷ്ട്രീയകക്ഷികള്‍. തിരഞ്ഞെടുപ്പിനുശേഷം ഭരണം ഏതു കൈകളിലാണെത്തുകയെന്നതിനെപ്പറ്റി അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ വിദേശഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍തോതില്‍ വില്പന നടത്തുകയാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ താരതമ്യേന ഭേദമാണെന്നതിന്റെ കരുത്തില്‍ ഉയരാന്‍ ശ്രമിക്കുന്ന ഓഹരിസൂചികകളെ പിടിച്ചുവലിച്ചു താഴത്തിടുകയാണ് വിദേശഫണ്ടുകളുടെ വില്പനയും പിന്‍വാങ്ങലും. ഒരാഴ്ചകൊണ്ട് സെന്‍സെക്‌സ് 565 പോയിന്റ് നഷ്ടത്തില്‍ 8326 ലെത്തി. നിഫ്റ്റി 145 പോയിന്റ് കുറഞ്ഞ് 2620 ലാണ് അവസാനിച്ചത്. വ്യാഴാഴ്ച 8198 ല്‍ സെന്‍സെക്‌സ് അവസാനിച്ചപ്പോള്‍ അത് മൂന്നുവര്‍ഷത്തിനകത്തെ ഏറ്റവും കുറഞ്ഞ നിലവാരമായി. ഇടിവ് ഇവിടം കൊണ്ടവസാനിക്കില്ലെന്നും 7500 വരെ താഴ്‌ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ആഴ്ച റിസര്‍വ്ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്ക് അരശതമാനം കുറച്ചിരുന്നു. ഇതിനനുസൃതമായി ബാങ്കുകളും പലിശ കുറയ്ക്കുന്നതോടെ പണലഭ്യത കൂടുമെന്ന പ്രതീക്ഷയോടെയാണ് നിരക്ക് കുറച്ചിട്ടുള്ളത്. പണപ്പെരുപ്പം ഫിബ്രവരി 21ന് അവസാനിച്ച ആഴ്ചയില്‍ 3.03 ശതമാനമായിട്ടുണ്ട്. തലേ ആഴ്ചയിലിത് 3.36 ശതമാനമായിരുന്നു. എന്നാല്‍, റിപോ നിരക്ക് കുറച്ചതോ, പണപ്പെരുപ്പ നിരക്ക് കുറഞ്ഞതോ വിപണിക്ക് തെല്ലും ഗുണം ചെയ്തിട്ടില്ല. രാജ്യത്തെ കയറ്റുമതി ജനവരിയില്‍ 16 ശതമാനം കുറഞ്ഞത് വിപണിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. തുടര്‍ച്ചയായ നാലാംമാസമാണ് കയറ്റുമതി ഇടിയുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസും റിലയന്‍സ് പെട്രോളിയവും തമ്മിലുള്ള ലയനവും വിപണിയെ പ്രതികൂലമായി ബാധിച്ചു. വാഹനവില്പന ഫിബ്രവരിയില്‍ ഉയര്‍ന്നിട്ടുണ്ട്. മാരുതി, ടാറ്റ തുടങ്ങിയ കമ്പനികളുടെ വില്പന കൂടി. എന്നാല്‍ ഇതും വിപണിയില്‍ പ്രതിഫലിച്ചില്ല. ഇപ്പോള്‍ സിമന്റ്, വാഹനനിര്‍മ്മാണം, സ്റ്റീല്‍, ബാങ്ക് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധാപൂര്‍വ്വമുള്ള നിക്ഷേപം നല്ലതാണ്. ഉടനൊരു മെച്ചം പ്രതീക്ഷിക്കാതെ ദീര്‍ഘകാലാടിസ്ഥാന നിക്ഷേപം ഗുണം ചെയ്യും. ഇന്ത്യയില്‍ പുതിയ ഭരണകൂടത്തിന്റെ നയം എന്താകുമെന്ന അനിശ്ചിതത്വത്തിനു പുറമെ യുഎസിലെ സാമ്പത്തിക രംഗം കൂടുതല്‍ വഷളാകുന്നതും വിദേശഫണ്ടുകളുടെ വില്പനയ്ക്ക് കാരണമാവുന്നുണ്ട്. പ്രമുഖ വാഹനനിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റെ നിലനില്‍പ്പ് സംബന്ധിച്ച ആശങ്കയാണ് അവിടെ നിക്ഷേപകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം. ഇന്‍ഷൂറന്‍സ് രംഗത്തെ എഐജി, എച്ച്എസ്ബിസി എന്നീ ഓഹരികള്‍ക്കും വില ഇടിഞ്ഞിട്ടുണ്ട്. സിറ്റിഗ്രൂപ്പ്, ഓഹരി വില ഒരു ഡോളറിനടുത്ത് നില്‍ക്കുമ്പോള്‍ ജനറല്‍ മോട്ടോഴ്‌സ് ഓഹരിവില രണ്ട് ഡോളര്‍മാത്രം. അമേരിക്കയില്‍ ഫിബ്രവരിയില്‍ 6.5 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമായി. 25 കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിനിടെ നാസ്ദാക് സൂചിക 1300ല്‍ താഴെയെത്തി. ഈ സാഹചര്യത്തില്‍ വിദേശഫണ്ടുകളുടെ വില്പന തുടരാന്‍ സാധ്യതയുണ്ട്. ഫിബ്രവരി പകുതി മുതല്‍ 4600 കോടി രൂപയുടെ അറ്റവില്പനയാണ് വിദേശഫണ്ടുകള്‍ നടത്തിയിട്ടുള്ളത്. വില്പനസമ്മര്‍ദ്ദം കുറയുകയോ ബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുകയോ ചെയ്താല്‍ സാമ്പത്തിക മേഖലയിലും ഓഹരിവിപണിയിലും അല്പമൊരാശ്വാസം പ്രതീക്ഷിക്കാം.
നിഫ്റ്റി 2970 ഭേദിക്കാതെ റാലിയില്ല
? നിഫ്റ്റിയുടെ ഇനിയുള്ള നീക്കം എങ്ങനെയായിരിക്കും? ഇപ്പോഴത്തെ ബെയര്‍ ട്രെന്‍ഡ് ഉടനെയെങ്ങാനും അവസാനിക്കുമോ?-ശ്രീധരന്‍ നായര്‍, കോഴിക്കോട്= നിഫ്റ്റി 2660 - 2620 നിലവാരങ്ങളിലെ സപ്പോര്‍ട്ട് ഭേദിച്ച് 2540 ല്‍ എത്തിയശേഷം 2620 ലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 2970 നിലവാരത്തില്‍ നിന്ന് തുടങ്ങിയ ഈ മൂവ്‌മെന്റ് ഇനിയും പൂര്‍ത്തിയായതായി കരുതാനാവില്ല. ഇപ്പോഴത്തെ നിലയില്‍ നിഫ്റ്റിക്ക് 2662-2798 നിലവാരത്തിനുള്ളില്‍ വലിയ സമ്മര്‍ദ്ദം നേരിടേണ്ടിവരും. അതുകൊണ്ടു തന്നെ ബൗണ്‍സ് ബാക്ക് റാലികള്‍ ഈ നിലവാരത്തിനുള്ളില്‍ അവസാനിക്കുകയും ചെയ്യും. മുന്‍നിര ഓഹരികളിലെയും ബാങ്കിങ് ഓഹരികളിലെയും വില്പനസമ്മര്‍ദ്ദമാണ് ഇപ്പോഴത്തെ മൂവ്‌മെന്റില്‍ ശ്രദ്ധേയം. അതിനൊപ്പം തന്നെ പല ഓഹരികളും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ നിലവാരത്തിലും വാങ്ങാന്‍ തുടങ്ങേണ്ട ആവശ്യമില്ല. ഇപ്പോഴത്തെ നിലയില്‍ 2970 നിലവാരം ഇനി ഭേദിക്കാതെ ഇപ്പോഴത്തെ ബെയര്‍ മൂവ്‌മെന്റ് അവസാനിക്കില്ല. താഴെ സപ്പോര്‍ട്ട് ലഭിക്കാവുന്ന മേഖലകള്‍ വളരെ അടുത്തടുത്ത് ഉണ്ടെന്നതു മാത്രമാണ് ബുള്ളുകള്‍ക്ക് ഏക ആശ്വാസം. എന്നാല്‍ ഇത് എത്ര കണ്ട് നിലനില്‍ക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ആഗോളതലത്തിലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും മാര്‍ച്ച് മാസത്തില്‍ പൊതുവില്‍ ഉണ്ടാവുന്ന പണലഭ്യതാ പ്രതിസന്ധി വിപണിയെ കൂടുതല്‍ താഴ്ചയിലേക്ക് തള്ളാന്‍ കാരണമായേക്കും. അടുത്ത മെയ് വരെയെങ്കിലും ഈ തളര്‍ച്ച തുടരാനുള്ള സാധ്യതയാണ് കൂടുതലും. ഇടയ്ക്ക് ചെറിയ കയറ്റങ്ങള്‍ ഉണ്ടായാലും അത് 2970 നിലവാരത്തിന് മുകളിലേക്ക് പോകാതെ പ്രയോജനപ്രദമായ ഒരു റാലി പ്രതീക്ഷിക്കാനും വയ്യ. ഈആഴ്ച ഒരു പക്ഷേ 2660-2700 നിലവാരങ്ങളില്‍ ചുറ്റിപ്പറ്റി നില്‍ക്കാന്‍ സാധ്യതയുള്ള നിഫ്റ്റി പിന്നീട് ഡൗണ്‍മൂവ് തുടരുകയാണെങ്കില്‍ 2470 നിലവാരത്തിലേക്കോ 2250-2100 നിലവാരങ്ങളിലേക്കോ എത്തിച്ചേരാം. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ ഈ കറക്ടീവ് മൂവ് പൂര്‍ത്തിയാക്കാനുള്ള സാധ്യതയാണ് ഏറെയും. മാര്‍ച്ച് മാസത്തില്‍ ക്ലോസിങ് പ്രൈസ് നിര്‍ണായകമാവുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ പ്രത്യേകിച്ചും ഇന്‍ഡക്‌സ് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ എന്തെങ്കിലും കസര്‍ത്ത് കാണിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതു കൊണ്ട് വൈചിത്രം നിറഞ്ഞ നീക്കങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. പ്രമുഖ ഓഹരികളില്‍ തന്നെ ഒരേസമയം കുറെ എണ്ണം 15- 20 ശതമാനം മുകളിലും കുറെയെണ്ണം 15-20 ശതമാനം താഴെയും ഒക്കെ ട്രേഡ് ചെയ്യുന്നതു കണ്ട് വാപൊളിച്ച് നില്‍ക്കേണ്ടതില്ല. ഇതൊക്കെ വയറ്റിപിഴപ്പിന്റെ കാര്യമാണെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി.? ബാര്‍ട്രോണിക്‌സ് ഓഹരിയില്‍ ഇപ്പോഴത്തെ വിലയില്‍ നിക്ഷേപിക്കാമോ-ജോബി, മൂവാറ്റുപുഴ= ബാര്‍ട്രോണിക്‌സ് ഇപ്പോള്‍ 63 രൂപ നിലവാരത്തിലാണുള്ളത്. 90 രൂപയില്‍ തുടങ്ങിയ ഈ ബെയര്‍ മൂവ് ഈ ഓഹരിയെ വീണ്ടും ലോവര്‍ ബോട്ടം ടെസ്റ്റ് ചെയ്യാന്‍ ഇടയാക്കി. ഈ ഓഹരിയില്‍ ഇപ്പോള്‍ കാണുന്ന ഡിസന്റിംഗ് കണ്ടിന്യൂവേഷന്‍ ട്രയാംഗിള്‍ സൂചിപ്പിക്കുന്നത് കൂടുതല്‍ തകര്‍ച്ച നേരിടേണ്ടിവരുമെന്നാണ്. ഇപ്പോഴത്തെ നിലയില്‍ 72-80 നിലവാരങ്ങളില്‍ റെസിസ്റ്റന്‍സ് ഉള്ള ഓഹരിക്ക് ഏറ്റവും അടുത്ത സപ്പോര്‍ട്ട് ലഭിക്കാവുന്നത് 58 നിലവാരമാണെന്നതും അത് വളരെ അടുത്താണെന്നതും വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണെങ്കിലും കഴിഞ്ഞ 3 മാസത്തിനുള്ളില്‍ തന്നെ രണ്ട് ലോവര്‍ ടോപ്പും (100 - 90 നിലവാരങ്ങളില്‍) ഇപ്പോള്‍ രണ്ട് ലോവര്‍ ബോട്ടവും എടുത്ത ഈ ഓഹരി വാങ്ങുന്നത് അത്ര ബുദ്ധിയാവില്ല. ഇപ്പോഴത്തെ നിലയില്‍ 58 ല്‍ താഴേക്കുള്ള നീക്കം ഈ ഓഹരിയെ 38-26 നിലവാരങ്ങളിലേക്ക് എത്തിച്ചേക്കാം.
ഹ്യൂസിന് വീണ്ടും സെഞ്ച്വറി ഓസീസിന് കൂറ്റന്‍ ലീഡ്
ഡര്‍ബന്‍: തുടരെ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയെ തീര്‍ത്തും നിഷ്‌നപ്രഭമാക്കി ഓസ്‌ട്രേലിയ വിജയത്തിലേക്ക്. രണ്ടു ദിനം ശേഷിക്കെ, ഓസ്‌ട്രേലിയ പടുകൂറ്റന്‍ ലീഡ് സ്വന്തമാക്കിക്കഴിഞ്ഞു. ഒന്നാമിന്നിങ്‌സില്‍ ആതിഥേയരെ വെറും 138 റണ്‍സിന് പുറത്താക്കി 214 റണ്‍സിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയ ഇപ്പോള്‍ 506 റണ്‍സ് മുന്നിലാണ്. രണ്ടാമിന്നിങ്‌സിലും സെഞ്ച്വറി നേടിയ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസിന്റെയും (136 നോട്ടൗട്ട്) മികച്ച പ്രകടനം നടത്തിയ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെയും (81) മികവില്‍ മൂന്നാംദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ കളിയവസാനിപ്പിച്ചത്. അടുത്ത രണ്ടുനാള്‍, ഓസ്‌ട്രേലിയന്‍ ബൗളിങ് ആക്രമണത്തെ ചെറുത്തുനില്‍ക്കുകയെന്ന ഭാരിച്ച ചുമതലയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്കുള്ളത്. സേ്കാര്‍: ഓസ്‌ട്രേലിയ 352, മൂന്നിന് 292. ദക്ഷിണാഫ്രിക്ക 138.
തില്ലങ്കേരിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന് വെട്ടേറ്റു
ഇരിട്ടി: തില്ലങ്കേരിക്ക് സമീപം കരുവള്ളിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്പിച്ചു. ഓട്ടോഡ്രൈവര്‍ ആനക്കുഴി 'സ്മിതാലയ'ത്തിലെ എം.വി.രജീഷി(24)നാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രജീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് രജീഷിനെ മൊബൈല്‍ ഫോണില്‍ പെരിങ്ങാനംഭാഗത്തേക്ക് ട്രിപ്പ് വിളിച്ചാണ് അക്രമം നടത്തിയത്. കരുവള്ളിയിലെത്തിയപ്പോള്‍ റോഡില്‍ മരത്തടിയിട്ട് ഓട്ടോ തടയുകയും പിന്നീട് വെട്ടുകയുമായിരുന്നു. രജീഷിന്റെ ഇരുകൈകള്‍ക്കും പരിക്കേറ്റു. വലതുകൈയിലെ വിരലുകള്‍ നഷ്ടപ്പെട്ടു. തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിലെത്തിച്ച ഉടന്‍ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഇരിട്ടി ഡിവൈ.എസ്.പി. എന്‍.പി.ബാലകൃഷ്ണന്‍, സി.ഐ. ടി.എസ്.സിനോജ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം തില്ലങ്കേരിയിലും പരിസരങ്ങളിലും ക്യാമ്പ്‌ചെയ്യുന്നുണ്ട്. രണ്ടുദിവസംമുമ്പ് രജീഷിനും മറ്റൊരു ബി.ജെ.പി. പ്രവര്‍ത്തകനുംനേരെ ആനക്കുഴിയില്‍ കൈയേറ്റം നടന്നിരുന്നു.
കന്നുകാലികളുടെ രോഗബാധ: അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന പ്രഹസനം
കുമളി: തമിഴ്‌നാട്ടില്‍ പേ ബാധിച്ച് കന്നുകാലികള്‍ ചാകുന്നെന്ന് വിവരം ലഭിച്ചിട്ടും കേരളത്തിലേക്ക് കൊണ്ടുവരുന്നവയെ പരിശോധിക്കുന്ന നടപടികള്‍ പ്രഹസനം. കുമളി, കമ്പംമെട്ട്, ബോഡിമെട്ട് പാതകളില്‍ മൃഗസംരക്ഷണവകുപ്പ് പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. രോഗം ബാധിച്ച് അവശനിലയിലായ കന്നുകാലികളെ ലോറിയില്‍ ഇപ്പോഴും കൊണ്ടുവരുന്നുണ്ട്. ആഴ്ചയില്‍ കുമളി വഴി 750 ഉം മറ്റു ചെക്ക്‌പോസ്റ്റുകള്‍വഴി ഇതിന്റെ പകുതിയും കന്നുകാലികള്‍ കേരളത്തിലേക്കെത്തുന്നുവെന്നാണ് മൃഗസംരക്ഷണവകുപ്പ് പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിന്റെ ഇരട്ടിയിലധികം വരും. രോഗം ബാധിച്ച കന്നുകാലികളുടെ ജഡം വഴിയില്‍ ഉപേക്ഷിക്കുന്നത് മറ്റു ജന്തുക്കള്‍ക്ക് ഇത് പകരുന്നതിനിടയാക്കുമെന്ന ഭീതിയുമുണ്ട്. തമിഴ്‌നാട്ടില്‍നിന്നെത്തുന്ന പാലും പരിശോധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും കാര്യക്ഷമമായിട്ടില്ല. കുമളി ഒന്നാംമൈലിലെ സംഭരണകേന്ദ്രത്തില്‍ പാല്‍ പരിശോധനാസംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തി കടന്നെത്തുന്ന പാലിന്റെ സാമ്പിള്‍ ശേഖരിക്കാന്‍ ക്രമീകരണം ആയിട്ടില്ല. വി.ആര്‍.ഷിജു
ഡേവിസ്‌കപ്പ്: സോംദേവ് ഇന്ത്യയെ ജയിപ്പിച്ചു
കവോസിയുങ് (ചൈനീസ് തായ്‌പേയ്): ലോക 59-ാം നമ്പര്‍ താരം യന്‍സുന്‍ ലൂവിനെ അട്ടിമറിച്ച സോംദേവ്‌ദേവ്‌വര്‍മന്‍ ഡേവിസ് കപ്പ് ടെന്നിസില്‍ ചൈനീസ് തായ്‌പേയ്‌ക്കെതിരെ ഇന്ത്യക്ക് ജയമൊരുക്കി (6-1, 6-2, 6-3). ഏഷ്യ ഓഷ്യാനിയ ഗ്രൂപ്പ് മത്സരത്തിലെ ആദ്യ സിംഗില്‍സിലും സോംദേവ് ജയിച്ചിരുന്നു. ഡബിള്‍സില്‍ ലിയണ്ടര്‍പേസ് -മഹേഷ്ഭൂപതി സഖ്യം ശനിയാഴ്ച ജയം നേടിയതോടെ ഇന്ത്യ 2-1ന് മുന്നില്‍ കടന്നിരുന്നു. അപ്രധാനമായ രണ്ടാം റിവേഴ്‌സ് സിംഗിളില്‍ ഇന്ത്യയുടെ രോഹന്‍ ബോപ്പണ്ണയെ സുങ്ഹുവാ യാങ് കീഴടക്കി (3-6, 7-6, 6-7). ലോക ഗ്രൂപ്പ് യോഗ്യതയ്ക്കായി ഇന്ത്യ ഓസ്‌ട്രേലിയയും തായ്‌ലന്‍ഡും തമ്മിലുള്ള മത്സരത്തിലെ വിജയിയെ നേരിടും. 1998ലാണ് ഇന്ത്യ അവസാനമായി ലോകഗ്രൂപ്പില്‍ കളിച്ചത്. ഈ സീസണില്‍ ഡേവിഡ് നല്‍ബാന്ദ്യന്‍, ലെയ്ട്ടണ്‍ഹ്യൂവിറ്റ് തുടങ്ങിയ വമ്പന്‍മാരെ അട്ടിമറിച്ച ചരിത്രമുള്ള യാന്‍സുന്‍ ലുവിനുമേല്‍ ഉജ്ജ്വലജയമാണ് സോംദേവ്‌നേടിയത്. എതിരാളിയെ നീണ്ട റാലിക്ക് നിര്‍ബന്ധിതനാക്കി പിഴവ് വരുത്തിക്കുന്ന തന്ത്രമാണ് ഇന്ത്യന്‍ താരം പുറത്തെടുത്തത്. അനാവശ്യപിഴവുകളും ലുവിന് വിനയായി.
മാന്‍വേട്ട: വനം മന്ത്രിയുടെ സഹായി അറസ്റ്റില്‍
നാഗ്പുര്‍: സംരക്ഷിതവനത്തിനു സമീപം കലമാനെ വേട്ടയാടിയ കേസില്‍ മഹാരാഷ്ട്ര വനം മന്ത്രിയുടെ സഹായി ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. വേട്ടയാടിയ മാനിന്റെ ഇറച്ചിയുമായാണ് ഇവര്‍ അറസ്റ്റിലായത്. മന്ത്രി ബബന്റാവു പാച്ച്പുട്ടെയുടെ മാധ്യമ ഉപദേഷ്ടാവ് അസ്‌ലം ഖാന്‍, മുഹമ്മദ് നവാബുദ്ദീന്‍, മുഹമ്മദ് അഫ്‌സല്‍, സോഹിബ് അലി എന്നിവരാണ് അറസ്റ്റിലായത്. രാംടെക് പ്രദേശത്തുവെച്ച് മാനിനെ കൊന്നശേഷം ഇരുചക്രവാഹനങ്ങളില്‍ ഇറച്ചികൊണ്ടുപോകുമ്പോഴാണ് വനംവകുപ്പ് അധികൃതര്‍ ഇവരെ പിടികൂടിയത്.എന്നാല്‍ അറസ്റ്റിലായവരുമായി തനിക്കു ഒരു ബന്ധവും ഇല്ലെന്ന് മന്ത്രി പച്ച്പുട്ടെ പറഞ്ഞു. അറസ്റ്റിലായവരില്‍ ഒരാള്‍ തന്റെ പി.ആര്‍.ഒ. ആണെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വനംവകുപ്പ് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു.
100 പുലികളെക്കൂടി വധിച്ചു; വിമതര്‍ ആയുധമുപേക്ഷിക്കുന്നു
കൊളംബോ: വടക്കുകിഴക്കന്‍ ശ്രീലങ്കയില്‍ സൈന്യം എല്‍.ടി.ടി.ഇ.ക്കെതിരെ മുന്നേറ്റം തുടരുന്നതിനിടെ വിമത പുലികളുടെ സംഘടനയായ ടി.എം.വി.പി. ആയുധമുപേക്ഷിച്ച് സമാധാനപാതയിലേക്ക് തിരിഞ്ഞു. വെള്ളിയാഴ്ചയ്ക്കുശേഷം മേഖലയില്‍ തുടരുന്ന പോരാട്ടങ്ങളില്‍ നൂറിലേറെ പുലികള്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചിരിക്കെയാണ് മുന്‍ എല്‍.ടി.ടി.ഇ. നേതാവ് കരുണയുടെ നേതൃത്വത്തിലുള്ള തമിഴ് മക്കള്‍ വിടുതലൈ പുലികള്‍ സര്‍ക്കാറുമായി കൂടുതല്‍ അടുത്തത്. പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ ഭരണസഖ്യത്തിലുള്‍പ്പെട്ട ടി.എം.വി.പി. ശനിയാഴ്ച മുതല്‍ തങ്ങളുടെ ആയുധങ്ങള്‍ സര്‍ക്കാറിന് അടിയറവെക്കാന്‍ തുടങ്ങിയതായി ഭരണകേന്ദ്രങ്ങള്‍ അറിയിച്ചു. പുലികളുടെ ആസന്നമായ പരിപൂര്‍ണ വീഴ്ച മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇവര്‍ മുഖ്യധാരയില്‍ ലയിക്കുന്നത്. പുലികള്‍ ഇല്ലാതാവുന്നതോടെ തങ്ങള്‍ ആയുധമെടുക്കേണ്ട ആവശ്യവും ഇല്ലാതാകുമെന്നാണ് സംഘടന പറയുന്നത്. ആഭ്യന്തരയുദ്ധങ്ങളവസാനിച്ചാല്‍ രാജ്യത്തെ അധികാരതലങ്ങളില്‍ സ്ഥാനമുറപ്പിക്കാമെന്നും അവര്‍ കരുതുന്നു. 2008-ലെ കിഴക്കാന്‍ പ്രവിശ്യാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ടി.എം.വി.പി. ഉപമേധാവിക്ക് പ്രദേശത്ത് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ട്. ഭരണസഖ്യത്തിലുള്‍പ്പെട്ട സായുധസംഘടന എന്ന ദുഷ്‌പേരുള്ള ടി.എം.വി.പി.ക്ക് ആയുധം താഴെ വെക്കുന്നതോടെ കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ആയുധം അധികാരത്തിന് തടസ്സമാണെന്ന മുന്‍ എല്‍.ടി.ടി.ഇ. നേതാവ് ചന്ദ്രകാന്തന്റെ പ്രസ്താവന ഇതു വ്യക്തമാക്കുന്നു. വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിലുള്ള എല്‍.ടി.ടി.ഇ.യില്‍നിന്ന് വിട്ടുപോയ കേണല്‍ കരുണ 2004-ലാണ് ടി.എം.വി.പി. രൂപവത്കരിച്ചത്. കരുണയുടെയും അദ്ദേഹത്തോടാഭിമുഖ്യമുള്ള പുലികളുടെയും പിന്മാറ്റം കിഴക്കന്‍ പ്രദേശത്ത് പ്രഭാകരന്റെ എല്‍.ടി.ടി.ഇ.ക്ക് കനത്ത തിരിച്ചടിയായിരുന്നു. എല്‍.ടി.ടി.ഇ. പാരമ്പര്യം പിന്തുടര്‍ന്ന് ടി.എം.വി.പി. നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ രംഗത്തുവന്നിരുന്നു. അതേസമയം, ഇപ്പോള്‍ വടക്കുകിഴക്കന്‍ പ്രദേശത്ത് നടക്കുന്നത് അന്തിമപോരാട്ടമാണെന്നും പുലികളുടെ സമ്പൂര്‍ണ കീഴടങ്ങല്‍ ഉടനുണ്ടാകുമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി രത്‌നസിരി വിക്രമനായകെ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇപ്പോഴും പുലികള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ പുതുകുടിയിരിപ്പ്, പാലമാതലന്‍ പ്രദേശങ്ങളില്‍ ചാവേര്‍, കടല്‍പ്പുലി സംഘങ്ങളോടൊപ്പം പുലികള്‍ കടുത്ത പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടെന്നും ലങ്കന്‍ പ്രതിരോധമന്ത്രാലയം പറയുന്നുണ്ട്.
ചൂടുകാലമായി; ഇനി എസി വാങ്ങാം
മീന മാസത്തിന് മുമ്പ് തന്നെ വേനല്‍ച്ചൂട് കടുത്തതോടെ എയര്‍ കണ്ടീഷനര്‍ വിപണിയില്‍ ഉണര്‍വ്. സാധാരണ മാര്‍ച്ച് അവസാനത്തോടെയാണ് എസി സീസണ്‍ ആരംഭിക്കുന്നതെങ്കിലും ഇത്തവണ ഫിബ്രവരി അവസാനമായതോടെ തന്നെ വില്പന സജീവമായി. സാമ്പത്തികമാന്ദ്യം മൂലം മറ്റു ഗൃഹോപകരണങ്ങളുടെ വില്പനയിലുണ്ടായ ക്ഷീണം കൂടി എസി വില്പനയിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഗൃഹോപകരണശാലകള്‍. കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്തിനിടെ പെയ്ത മഴ എസി വില്പനയെ ബാധിച്ചിരുന്നു. ഇത്തവണ വില കാര്യമായി കുറഞ്ഞിട്ടുണ്ടെന്നതു ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്നു. എക്‌സൈസ് തീരുവയിലെ ഇളവും ചെമ്പിന്റെ വിലയിലുണ്ടായ കുറവുമാണ് ഇതിന് സഹായിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍കൊണ്ട് 10 ശതമാനം വില കുറഞ്ഞിട്ടുണ്ട്. രണ്ട് വര്‍ഷം കൊണ്ട് 25 ശതമാനത്തിലേറെയാണ് വില താഴ്ന്നത്. 2007 മാര്‍ച്ചില്‍ 17,000 രൂപ മുതല്‍ വിലയുണ്ടായിരുന്ന സ്പ്ലിറ്റ് എസി ഇപ്പോള്‍ 12,500 രൂപയ്ക്ക് ലഭ്യമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ചില അസംസ്‌കൃത ഘടകങ്ങളുടെയെങ്കിലും വില ഉയര്‍ത്തിയിട്ടുണ്ട്. ഇത് വരും മാസങ്ങളില്‍ എസി വിലയില്‍ പ്രതിഫലിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതായത് എസി വാങ്ങാനിരിക്കുന്നവര്‍ ഒട്ടും വൈകേണ്ട. രണ്ട്തരം എസികളാണ് വിപണിയില്‍ മുഖ്യമായുള്ളത്-വിന്‍ഡോ, സ്പ്ലിറ്റ് . ഭിത്തി തുരന്ന് മുറിക്കകത്തേക്ക് മുഖം തിരിച്ച് വെയ്ക്കുന്നതാണ് വിന്‍ഡോ എസി. കംപ്രസറും ഫാനുമെല്ലാം ഒരൊറ്റ യൂണിറ്റില്‍ തന്നെ. കംപ്രസറും വെന്റിലേഷനും രണ്ട് യൂണിറ്റായുള്ളതാണ് സ്പ്ലിറ്റ് എസി. വീടിന് പുറത്തെവിടെയെങ്കിലും സ്പ്ലിറ്റ് എസിയുടെ കംപ്രസര്‍ യൂണിറ്റ് ഘടിപ്പിക്കാം. വെന്റിലേഷന്‍ മുറിക്കുള്ളില്‍ സൗകര്യപ്രദമായ സ്ഥലത്ത് ഭിത്തിയില്‍ തൂക്കിയിടാം; ഒരു കലണ്ടര്‍ തൂക്കിയിടുന്നതു പോലെ. കേരളത്തിലെ ഗാര്‍ഹിക എസി വില്പനയുടെ ബഹുഭൂരിഭാഗ വും സ്പ്ലിറ്റ് എസി കയ്യടക്കിക്കഴിഞ്ഞു. പുതുതായി വീടു നിര്‍മ്മിക്കുന്നവരും പഴയ വീട്ടില്‍ എസി ഘടിപ്പിക്കുന്നവരുമെല്ലാം ഇപ്പോള്‍ സ്പ്ലിറ്റ് എസിയാണ് 'പ്രിഫര്‍' ചെയ്യുന്നതെന്ന് ഗൃഹോപകരണ വ്യാപാരികള്‍ പറയുന്നു. ഭിത്തി തുരക്കേണ്ടതില്ലെന്നതാണ് വിന്‍ഡോ എസിയെക്കാള്‍ സ്പ്ലിറ്റ് എസിയെ പ്രിയങ്കരമാക്കുന്നത്. മുറിയുടെ വലിപ്പത്തിനനുസരിച്ചാണ് എസി തിരഞ്ഞെടുക്കേണ്ടത്. തീരെ ചെറിയ മുറിയാണെങ്കില്‍ 0.8 ടണ്ണിന്‍േറത് തന്നെ ധാരാളം. മുറിയുടെ വലിപ്പം കൂടുന്നതനുസരിച്ച് 1, 1.5, 2 ടണ്ണുകള്‍ തിരഞ്ഞെടുക്കാം. ലിവിങ് റൂം, ഡൈനിങ് ഹാള്‍ പോലുള്ള വിസ്തീര്‍ണമുള്ള മുറികള്‍ക്കാണ് 2 ടണ്ണിന്റെ എസി വേണ്ടത്. സാങ്കേതികതയിലും ഡിസൈനിലും നാള്‍ക്കുനാള്‍ വൈവിധ്യം കൊണ്ടുവരാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. നിശബ്ദമായി പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ വിപണിയിലുള്ള മിക്ക മോഡലുകളും. വൈദ്യുതി ലാഭവും പല കമ്പനികളും വാഗ്ദാനം ചെയ്യുന്നുണ്ട്. മുറിയുടെ ചുമരിലെ നിറത്തിനൊത്തുള്ള ഡിസൈനുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് സ്വന്തം. 0.80 ടണ്ണിന്റെ എസിക്ക് 12,500 രൂപയും 1 ടണ്ണിന് 14,500 രൂപയും 1.5 ടണ്ണിന് 18,500 രൂപയും 2 ടണ്ണിന് 28,000 രൂപയുമാണ് ഇപ്പോള്‍ ശരാശരിവില. ചില കമ്പനികളുടെയും ഗൃഹോപകരണശാലകളുടെയും ഓഫറുകള്‍ കൂടി കണക്കാക്കുമ്പോള്‍ വില പിന്നെയും കുറയും. വേനല്‍ മെയ് പകുതിവരെ തുടര്‍ന്നാല്‍ കേരളത്തില്‍ ഏതാണ്ട് 40,000 - 45,000 എസികള്‍ ഇത്തവണ വിറ്റഴിയുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇതില്‍ തന്നെ ഏതാണ്ട് 70 ശതമാനവും ഗാര്‍ഹിക ആവശ്യത്തിനുള്ളതായിരിക്കും. വിപണിയില്‍ രണ്ട് ഡസനോളം കമ്പനികള്‍ സജീവമാണ്. എല്‍ജി, സാംസങ്, വേള്‍പൂള്‍, ഒനിഡ, ബ്ലൂസ്റ്റാര്‍, വോള്‍ട്ടാസ്, കാരിയര്‍, ടിസിഎല്‍, വീഡിയോകോണ്‍, ഹിറ്റാച്ചി, ഡൈകിന്‍, കെന്‍സ്റ്റാര്‍, ഗോദ്‌റെജ്, ചില്‍ട്ടണ്‍, ഹയര്‍ എന്നിവയാണ് ഇതില്‍ പ്രമുഖം.ആര്‍. റോഷന്‍
വരുമാനമില്ലെങ്കിലും ഭര്‍ത്താവ് ജീവനാംശം നല്‍കണം-കോടതി
ന്യൂഡല്‍ഹി: സ്വത്തോ സ്ഥിരവരുമാനമോ ഇല്ലെങ്കിലും പിരിഞ്ഞിരിക്കുന്ന ഭാര്യക്ക് ജീവനാംശം നല്‍കാനുള്ള ബാധ്യത ഭര്‍ത്താവിനുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്വം ഭര്‍ത്താവിനുണ്ടെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി നിവേദിത അനില്‍ശര്‍മ പറഞ്ഞു. പിരിഞ്ഞിരിക്കുന്ന ഭാര്യക്ക് ഗാര്‍ഹികപീഡനനിയമ പ്രകാരം ഇടക്കാലജീവനാംശം നല്‍കണമെന്ന മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജീവനാംശം തീരുമാനിക്കേണ്ടത് ഇരുപക്ഷത്തെയും കുടുംബപശ്ചാത്തലം, വിദ്യാഭ്യാസയോഗ്യത, സാമൂഹിക അവസ്ഥ എന്നിവ പരിഗണിച്ചുകൊണ്ടാണ്. ഇക്കാര്യത്തില്‍ നിയമം അനുശാസിക്കുന്ന ഉത്തരവാദിത്വത്തില്‍നിന്ന് പുരുഷന് ഒഴിയാനാവില്ല-താന്‍ ഭാര്യയോട് മോശമായി പെരുമാറിയിട്ടില്ല എന്ന ഭര്‍ത്താവിന്റെ വാദം നിരാകരിച്ച് കോടതി അഭിപ്രായപ്പെട്ടു.
Thursday, March 05, 2009
രണ്ട് യുവതികള്‍ കുളത്തില്‍ മരിച്ച നിലയില്‍
കൊല്ലം: അഞ്ചലിനടുത്ത് തടിക്കാട് റബ്ബര്‍ തോട്ടത്തിനുള്ളിലെ കുളത്തില്‍ യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നക്കാട് സ്വദേശിനികളായ ലിബി, പ്രിന്‍സി എന്നിവരാണ് മരിച്ചത്.
ഹുസൈന്‍ രണ്ടത്താണിയെ അംഗീകരിക്കില്ലെന്ന് സിപിഐ
തിരുവനന്തപുരം: പൊന്നാനിയില്‍ ഇടതുമുന്നണിയുടെ പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഹുസൈന്‍ രണ്ടത്താണിയെ അംഗീകരിക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. നാല് സീറ്റുവേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനും എക്‌സിക്യൂട്ടീവ് തീരുമാനിച്ചിട്ടുണ്ട്. പൊന്നാനിയില്‍ പൊതുസ്വതന്ത്രനെ നിര്‍ത്തുമെന്ന ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്റെ പ്രഖ്യാപനം ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് യോഗം വിലയിരുത്തി. ഇത് തിരുത്താന്‍ മുന്നണി നേതൃത്വം തയ്യാറാകണം. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ തന്നെ തീരുമാനിക്കുമെന്ന ഉറച്ചനിലപാടിലാണ് സി.പി.ഐ. അതേസമയം പൊന്നാനി സീറ്റുമായി ബന്ധപ്പെട്ട് പി.ഡി.പിയുടെയും ഐ.എന്‍.എല്ലിന്റെയും വിരുദ്ധനിലപാടുകള്‍ ഇടതുമുന്നണിക്ക് തലവേദനയായിട്ടുണ്ട്.
ആര്‍.എസ്.പി മന്ത്രിയെ പിന്‍വലിക്കില്ല
തിരുവനന്തപുരം: പാര്‍ലമെന്റ് സീറ്റ് ലഭിക്കാതിരുന്നാല്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന നിലപാടില്‍ നിന്ന് ആര്‍.എസ്.പി പിറകോട്ടുപോയി. ഇന്ന് രാവിലെ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തില്‍ മന്ത്രി പ്രേമചന്ദ്രനെ പിന്‍വലിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.പി.രാമകൃഷ്ണപിള്ള നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന് സി.പി.എം തീരുമാനിച്ചതിനെത്തുടര്‍ന്ന് ആര്‍.എസ്.പിയുടെ സമ്മര്‍ദ്ദതന്ത്രം പരാജയപ്പെടുകയായിരുന്നു.
ഇറാഖില്‍ കാര്‍ ബോംബ് സ്‌ഫോടനം: 10 പേര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖിലെ ബാബില്‍ പ്രവിശ്യയില്‍ ഒരു മാര്‍ക്കറ്റിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 35 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവിടത്തെ ഒരു കാലിച്ചന്തയിലാണ് സ്‌ഫോടനമുണ്ടായത്. നല്ല തിരക്കുള്ള സമയത്തായിരുന്നു സ്‌ഫോടനമെന്ന് പോലീസ് പറഞ്ഞു. ബാഗ്ദാദിന് തെക്കുഭാഗത്തുള്ള ബാബില്‍ പ്രവിശ്യ ഷിയ-സുന്നി വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയാണ്. സംഘര്‍ങ്ങള്‍ ഇവിടെ പതിവായിരുന്നെങ്കിലും കുറച്ചുനാളായി സമാധാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശം കൂടിയാണിത്.
പണപ്പെരുപ്പനിരക്ക് 3.03 ശതമാനമായി കുറഞ്ഞു
മുംബൈ: ഫിബ്രവരി 21ന് അവസാനിച്ച ആഴ്ചയിലെ പണപ്പെരുപ്പ നിരക്ക് 3.03 ശതമാനമായി കറഞ്ഞു. മുന്‍ ആഴ്ചയിലെ 3.36 ശതമാനത്തില്‍നിന്നാണ് പണപ്പെരുപ്പ നിരക്ക് കുറഞ്ഞത്. തേയില, പച്ചക്കറി, പഴങ്ങള്‍, മറ്റ് ഭക്ഷണ വസ്തുക്കള്‍ എന്നിവയുടെ വിലയിടിഞ്ഞതാണ് പണപ്പെരുപ്പനിരക്ക് കുറയാനുണ്ടായ പ്രധാന കാരണം. ആഭ്യന്തര ഉല്‍പ്പന്ന വിലയിലുണ്ടായ ഇടിവും പണപ്പെരുപ്പം കുറയാനിടയാക്കി.ഫിബ്രവരി അവസാനം റോയിട്ടേഴ്‌സ് നടത്തിയ വിപണി വിലയിരുത്തലില്‍ ആറുമാസത്തിനുള്ളില്‍ പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി കുറയുമെന്ന് നിരീക്ഷിച്ചിരുന്നു.
ബംഗാളിലെ സി പി എം എം പി തൃണമൂല്‍ കോണ്‍ഗ്രസില്‍
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ നിന്നുള്ള സി പി എം എം പി അബു അയേഷ് മണ്ഡല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. ഡല്‍ഹിയിലാണ് അബു അയേഷ് മണ്ഡല്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ നിന്ന് പ്രതിഷേധിച്ചാണ് സി പി എമ്മില്‍ നിന്ന് രാജിവെച്ചത്. പ്രഖ്യാപനത്തെ തുടര്‍ന്ന് അബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി പി എം അറിയിച്ചു. ബംഗാളിലെ കട്ട്‌വ മണ്ഡലത്തില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടയാളാണ് അബു.
പൊന്നാനി സീറ്റ്: അവകാശവാദവുമായി ഐ എന്‍ എല്‍ രംഗത്ത്
മലപ്പുറം: പൊന്നാനിയില്‍ മത്സരിക്കാനുള്ള അവകാശവാദവുമായി ഐ എന്‍ എല്‍ പരസ്യമായി രംഗത്തെത്തിയത് ഇടതുമുന്നണിക്ക് തലവേദനയാകുന്നു. പൊന്നാനിയില്‍ മുസ്‌ലീം ലീഗിനെതിരെ വിജയിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി തങ്ങളുടേതാണെന്ന് ഐ എന്‍ എല്‍ അഖിലേന്ത്യാ നേതാവും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനുമായ സിറാജുദ്ദീന്‍ ഇബ്രാഹിം സേട്ട് മലപ്പുറത്ത് പറഞ്ഞു. തങ്ങളുടെ നിലപാട് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍
മുംബൈ: വ്യാപാരം ആരംഭിച്ചപ്പോള്‍ കാര്യമായ ചലനമില്ലാതിരുന്ന വിപണി പിന്നീട് നഷ്ടത്തിലേയ്ക്ക് നീങ്ങി. എണ്ണ, ധനകാര്യം, മൂലധന വിപണി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ താഴെപ്പോയി. മുംബൈ സൂചികയായ സെന്‍സെക്‌സ് 120 പോയിന്‍േറാളം താഴ്ന്നു. നിഫ്റ്റി സൂചിക 30 പോയിന്റും താഴേയ്ക്കുപോയി.അമേരിക്കന്‍ വിപണി മുന്നേറ്റം നടത്തിയിട്ടും ഇന്ത്യന്‍ സൂചികകള്‍ക്ക് കരുത്ത് നേടാനായില്ല. റാന്‍ബാക്‌സി ലാബ്, ടാറ്റ പവര്‍, ഐ.ടി.സി, റിലയന്‍സ്, ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഗ്രാസിം, ഐഡിയ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.(*00001282തത്സമയ ഓഹരി വിപണി*)
ലാവലിന്‍: യു ഡി എഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ പ്രതിഷേധിച്ച് യു ഡി എഫ് നേതാക്കള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, ടി എം ജേക്കബ്, ഷിബു ബേബിജോണ്‍, സി എഫ് തോമസ്, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങി വിവിധ കക്ഷിനേതാക്കള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു. പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് നിയമോപദേശം നല്‍കുന്നതിനായി മൂന്നാഴ്ച്ചത്തെ സമയം അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ നാലാഴ്ച്ചയായിട്ടും അനുമതിയുടെ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.
പൊന്നാനി: ഇടതുമുന്നണി തീരുമാനിക്കുമെന്ന് ഇ പി ജയരാജന്‍
തൃശൂര്‍: പൊന്നാനിയില്‍ ആരു മത്സരിക്കുമെന്ന് ഇടതുമുന്നണി തന്നെയാണ് തീരുമാനിക്കുകയെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞത് തന്നെയാണ് ശരിയെന്നും അദ്ദേഹം പറഞ്ഞത് മുന്നണിയുടെ തീരുമാനമാണെന്നും ജയരാജന്‍ പറഞ്ഞു. പൊന്നാനിയില്‍ സി പി ഐ യുടെ സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുകയെന്നും എല്‍ ഡി എഫ് കണ്‍വീനറുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്നുമുള്ള കെ ഇ ഇസ്മയിലിന്റെ അഭിപ്രായത്തോട് തൃശൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര: മലയാളി അറസ്റ്റില്‍
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയായ ഒരാള്‍കൂടി അറസ്റ്റിലായി. പെരുമ്പാവൂര്‍ സ്വദേശിയായ നവാസ് സര്‍ഫറാസിനെയാണ് റൊ മസ്‌കറ്റില്‍ വെച്ച് അറസ്റ്റ് ചെയ്തത്. അതിനാടകീയമായി തട്ടിക്കൊണ്ടു പോകുന്നതുപോലെയായിരുന്നു റൊയുടെ നേതൃത്വത്തിലുള്ള സംഘം സര്‍ഫറാസിനെ പിടികൂടിയത്. അറസ്റ്റുചെയ്തയുടനെ സര്‍ഫറാസിനെ കര്‍ണാടകയിലെ ഭീകര വിരുദ്ധ സ്‌ക്വാഡിനു കൈമാറി. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കണ്ണിയായാണ് സര്‍ഫര്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതെന്നാണ് പ്രാഥമിക വിവരം.ബാംഗ്ലൂരിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒമ്പതിലേറെ പേരെ ഇതിനകം വിവിധ സ്ഥലങ്ങളില്‍നിന്ന് പിടികൂടിയിരുന്നു. പിടിയിലായ മുഖ്യ പ്രതി സൈനുദ്ദീന്‍ സത്താറില്‍ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ചായിരുന്നു സര്‍ഫറാസിനെ അറസ്റ്റുചെയ്തത്.
കോട്ടയത്ത് റബര്‍ തോട്ടത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍
കോട്ടയം: മണര്‍കാടിനടുത്തുള്ള ഒറവയ്ക്കലിലെ റബര്‍ തോട്ടത്തില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.അമയന്നൂര്‍ വടക്കന്‍മണ്ണൂര്‍ പുളിയാക്കല്‍ മഞ്ജു (38), പള്ളിത്താഴെ വീട്ടില്‍ മനോജ് (40) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടത്.
പാക് സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം
ന്യൂഡല്‍ഹി: ശ്രീലങ്കന്‍ ടീമിനെതിരെ സുരക്ഷാ ഭീഷണിയുള്ളതായി പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ക്ക് ലഹോറിലെ പ്രാദേശിക സുരക്ഷാ വിഭാഗം മുന്നറിയിപ്പു നല്‍കിയതായി റിപ്പോര്‍ട്ട്. ജനവരി 22നാണ് ഇതുസംബന്ധിച്ച് പാക് സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കിയത്. ടീം താമസിക്കുന്ന ഹോട്ടലിനുനേരെയോ യാത്രക്കിടയിലോ ഗദ്ദാഫി ക്രിക്കറ്റ് ഗ്രൗണ്ടിനുനേരെയോ ജിഹാദികളുടെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാതിരിക്കുകയായിരുന്നു പാക് അധികൃതര്‍ എന്ന് ആരോപണമുണ്ട്. അതിനിടെ, ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു കരുതപ്പെടുന്ന 60 പേരെ പാകിസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ പ്രധാനപ്പെട്ട ഭീകരര്‍ ആരുമില്ലെന്നും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും പോലീസ് അറിയിച്ചു. മുംബൈ ആക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നിരോധിച്ച ജിഹാദി ഗ്രൂപ്പുകളാണ് ചൊവ്വാഴ്ചത്തെ ആക്രമണത്തിനു പിന്നിലെന്ന് 'ദ ന്യൂസ്' പത്രം റിപ്പോര്‍ട്ട് ചെയ്തു.ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ ഒരുകോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപവത്കരിച്ച സമിതി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഡൗ ജോണ്‍സ് 149 പോയിന്റ് മുന്നേറി
ന്യൂയോര്‍ക്ക്: 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍നിന്ന് ഡൗ ജോണ്‍സ് കരകയറി. തുടര്‍ച്ചയായുള്ള ദിവസങ്ങളിലെ തകര്‍ച്ചക്കുശേഷം ഡൗ ജോണ്‍സ് സുചിക 149 പോയിന്റ് മുന്നേറി 6875 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ദാക്ക് 32.73 പോയിന്റും മുന്നേറ്റം നടത്തി. സാമ്പത്തിക ഉത്തേജന പാക്കേജിനോടുള്ള ഒബാമയുടെ അനുകൂല നിലപാടാണ് ഡൗ ജോണ്‍സിന് തുണയായത്.
തൃത്താല അപകടം: മരണസംഖ്യ ഏഴായി
പാലക്കാട്: തൃത്താല മേഴത്തൂരിനടുത്ത് പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി മരിച്ചു. വെടിക്കെട്ട് നിര്‍മാണശാലയുടെ ഉടമയായ തൃശൂര്‍ വേലൂര്‍ സ്വദേശി ഡേവിസാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പകല്‍ 2.40നായിരുന്നു അപകടം. മേഴത്തൂരിനടുത്ത് മുടവന്നൂര്‍ തലക്കൊട്ടക്കുന്നിലെ ചെങ്കല്‍ക്വാറിയില്‍ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണശാലയാണ് കത്തിയമര്‍ന്നത്.
ഹജ്ജ് ക്വാട്ട: അഹമ്മദിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം- ടി.കെ. ഹംസ
മലപ്പുറം: 2008ല്‍ കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ്ക്വാട്ട അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിനെതിരെ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് ടി.കെ. ഹംസ എം.പി രംഗത്ത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിക്ക് പരാതി നല്‍കിയതായി ടി.കെ. ഹംസ എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2008ല്‍ ആകെ രാജ്യത്ത് അനുവദിച്ച 1,23,000 ഹജ്ജ് സീറ്റില്‍ 1,06,000 എണ്ണം മാത്രമേ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് നല്‍കിയിട്ടുള്ളൂ. ബാക്കി 17,000 എന്ത് ചെയെ്തന്ന് വ്യക്തമാക്കണമെന്നും ടി.കെ. ഹംസ ആവശ്യപ്പെട്ടു. മുന്‍വര്‍ഷങ്ങളില്‍ 2000 സീറ്റുകള്‍ വരെയാണ് വി.ഐ.പികള്‍ക്കും മറ്റ് വളണ്ടിയര്‍മാര്‍ക്കുമായി നീക്കിവെച്ചിരുന്നത്. ഇന്ത്യയില്‍ 2,76,000 ഹജ്ജ് അപേക്ഷകള്‍ ലഭിക്കുകയും 1,66,000 പേര്‍ വെയിറ്റിങ് ലിസ്റ്റിലാകുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഹജ്ജ് സീസണില്‍ കേരളത്തിലാകട്ടെ 29,000 അപേക്ഷകരില്‍ 7000 പേര്‍ക്ക് മാത്രമാണ് സംസ്ഥാന ഹജ്ജ്കമ്മിറ്റി വഴി പോകാന്‍ സാധിച്ചത്. 22,000ത്തോളം പേര്‍ വെയിറ്റിങ് ലിസ്റ്റിലായിരുന്നു. മാത്രമല്ല, സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ ഈ ക്വാട്ട വാങ്ങിയെടുത്തതായും ഹംസ ആരോപിക്കുന്നു. കേന്ദ്ര ഹജ്ജ്കമ്മിറ്റി നീക്കിവെച്ച 17,000 സീറ്റുകള്‍ ഒഫീഷ്യല്‍സിനും വി.ഐ.പികള്‍ക്കും വോളണ്ടിയര്‍മാര്‍ക്കുമായിരുന്നോയെന്നും ഈവിഭാഗത്തിന് എത്ര സീറ്റ് അനുവദിച്ചു, എത്ര മിച്ചമുണ്ട്, സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ക്വാട്ട നല്‍കിയതുവഴി ഹജ്ജിന്റെ ചാര്‍ജ് വഹിക്കുന്ന മന്ത്രി കൂടിയായ ഇ. അഹമ്മദിന് പ്രത്യേക താത്പര്യമുണ്ടോ, ഇതിലെന്തെങ്കിലും സാമ്പത്തികലാഭമുണ്ടാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് പരാതി നല്‍കിയതെന്ന് ടി.കെ. ഹംസ പറഞ്ഞു. ഇക്കഴിഞ്ഞ ഫിബ്രവരി 26നാണ് കേന്ദ്രമന്ത്രിക്ക് പരാതി നല്‍കിയതെന്നും ഹംസ പറഞ്ഞു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 400 സീറ്റുകളാണ് നല്‍കിയിരുന്നത്. ഇത്തവണ കോഴിക്കോടുള്ള ഒരു ഗ്രൂപ്പിന് 1700 സീറ്റുകള്‍ നല്‍കിയതായും ഹംസ ആരോപിക്കുന്നു. അലിഗഢ് കാമ്പസിന്റെ കാര്യത്തില്‍ സ്ഥലമേറ്റെടുപ്പിനും മറ്റുമായി 10 കോടി രൂപ സംസ്ഥാനം നീക്കിവെച്ചിട്ടുണ്ട്. അലിഗഢ് ഓഫ് സെന്റര്‍ അനുവദിച്ചതില്‍ കേരളവും പശ്ചിമബംഗാളും മാത്രമാണ് തുടര്‍പ്രവര്‍ത്തനം ചെയ്തിട്ടുള്ളത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഇ.എന്‍. മോഹന്‍ദാസ്, പാലോളി കുഞ്ഞിമുഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അപ്പോളോ ടയേഴ്‌സ്: ലോക്കൗട്ട് പിന്‍വലിച്ചു
കളമശ്ശേരി: അപ്പോളോ ടയേഴ്‌സില്‍ മൂന്നുമാസം നീണ്ട ലോക്കൗട്ട് പിന്‍വലിച്ചു. വെള്ളിയാഴ്ച മുതല്‍ അപ്പോളോ ടയേഴ്‌സ് തുറന്നുപ്രവര്‍ത്തിക്കാന്‍ മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.ബുധനാഴ്ച വൈകീട്ട് മന്ത്രി പി.കെ. ഗുരുദാസന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടന്നത്. മാനേജ്‌മെന്റ് മുന്നോട്ടുവച്ച 12 ആവശ്യങ്ങളില്‍ അധികവും ധാരണയിലെത്തിയതായി യൂണിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.അപ്പോളോ ടയേഴ്‌സില്‍ നാല് കോടിയുടെ പുതിയ യന്ത്രസാമഗ്രികള്‍ സ്ഥാപിക്കാനും പ്രതിദിന ഉത്പാദനം 98 ടണ്ണിലേക്ക് ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ ഡിസംബര്‍ ആറിനാണ് കമ്പനി ലോക്കൗട്ടിലേക്ക് നീങ്ങിയത്. അതേത്തുടര്‍ന്ന് അഞ്ച് ചര്‍ച്ചകള്‍ നടന്നിരുന്നു.
'തേജസി'ന്റെ ആയുധവിക്ഷേപണശേഷി: പരീക്ഷണം വിജയം
ബാംഗ്ലൂര്‍: ഇന്ത്യയുടെ ലഘു യുദ്ധവിമാനമായ തേജസിന്റെ ആയുധവിക്ഷേപണം ആദ്യപരീക്ഷണത്തില്‍ത്തന്നെ വിജയം കണ്ടു. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഒരു വ്യോമസേനാ താവളത്തിലായിരുന്നു തേജസിന്റെ ആയുധവിക്ഷേപണശക്തിപരിശോധന നടന്നത്. രണ്ടാഴ്ച പരീക്ഷണം തുടരും. ആയുധത്തെ സുരക്ഷിതമായി വിമാനത്തില്‍നിന്ന് വിക്ഷേപിക്കാനും കൃത്യമായി ലക്ഷ്യത്തില്‍ കൊള്ളിക്കാനുമുള്ള പരീക്ഷണങ്ങളാണ് നടന്നുവരുന്നത്. വ്യോമസേനയുടെ വിവിധ മേഖലകളിലെ വിദഗ്ദ്ധ ര്‍ പരീക്ഷണത്തിനുണ്ട്. ദേശീയ വ്യോമയാന പരിശോധനാകേന്ദ്രമാണ് പരീക്ഷണം നടത്തുന്നത്. പരീക്ഷണകേന്ദ്രത്തെയും ടെലിപെട്രി സ്റ്റേഷന്‍ താവളത്തെയും ഇന്‍സാറ്റ് വഴിയും കവചിത ഫൈബര്‍ ഓപ്റ്റിക് ചാനല്‍ വഴിയും ബന്ധിപ്പിക്കാന്‍ ക്രമീകരണമായി. ഇതോടെ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെ നടക്കുന്ന പരീക്ഷണത്തിന്റെ സൂക്ഷ്മാംശങ്ങള്‍വരെ വിദഗ്ദ്ധ ര്‍ക്കും രൂപകല്പന ചെയ്തവര്‍ക്കും യഥാസമയം ഇവിടെയിരുന്ന് നിരീക്ഷിക്കാമെന്ന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡിആര്‍.ഡി.ഒ.) അറിയിച്ചു. ഐ.എസ്.ആര്‍.ഒ. നല്‍കിയ ജി.പി.എസ്. റേഡിയോ സൊണ്‍ഡെ ഉപയോഗിച്ചാണ് പരീക്ഷണസ്ഥലത്ത് കൃത്യമായ ഉന്നതാന്തരീക്ഷ വിവരം ശേഖരിക്കുന്നത്.
കൃത്രിമക്കണ്ണിലൂടെ റോണിന് പുതുവെളിച്ചം
ലണ്ടന്‍: നിറങ്ങളുടെ ലോകം അന്യമായിരുന്ന 73കാരന് 30 വര്‍ഷത്തിനുശേഷം കൃത്രിമക്കണ്ണുകളുടെ സഹായത്താല്‍ ഭാഗികമായി കാഴ്ച തിരിച്ചുകിട്ടി. ആര്‍ഗസ് പരീക്ഷണാടിസ്ഥാനത്തിലാണ് റോണിനെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. കണ്ണടച്ചില്ലില്‍ ഘടിപ്പിച്ച കുഞ്ഞുക്യാമറകളാണ് 'ബയോണിക് ഐ' എന്നു വിളിക്കുന്ന കൃത്രിമക്കണ്ണിന്റെ കൃഷ്ണമണികള്‍. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ വയര്‍ലെസ് സിഗ്നലുകളായി മാറും. കണ്ണിനുള്ളില്‍ റെറ്റിനയോടു ചേര്‍ത്തു ഘടിപ്പിച്ചിട്ടുള്ള ഇലക്‌ട്രോണിക് റിസീവര്‍ ഈ സന്ദേശം പിടിച്ചെടുക്കും. റെറ്റിനയില്‍ അവശേഷിക്കുന്ന നാഡികളെ ഇതുത്തേജിപ്പിക്കും. അവയില്‍നിന്നുള്ള സന്ദേശം തലച്ചോറ് വിശകലനം ചെയ്യുന്നതോടെ കാഴ്ച തെളിയും. കാഴ്ച തിരിച്ചുകിട്ടിയത് ആഹ്ലാദകരമാണെങ്കിലും ശസ്ത്രക്രിയ പൂര്‍ണവിജയമെന്ന് പറയാന്‍ ഇനിയുമായിട്ടില്ലെന്ന് ബ്രിട്ടീഷ് റെറ്റിനിറ്റിസ് പിഗ്‌മെന്‍േറാസ സൊസൈറ്റി അംഗം ഡേവിഡ് ഹെഡ് പറഞ്ഞു. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും കഴിഞ്ഞാലേ ഇതുറപ്പിക്കാന്‍ പറ്റൂ എന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ലിന്‍ഡന്‍ ഡ ക്രൂസ് അഭിപ്രായപ്പെട്ടു.
അക്രമികളെ സഹായിച്ചത് പാക്‌പോലീസിന്റെ മണ്ടത്തരം
ലാഹോര്‍: പാകിസ്താനില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് സംഘത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് പാകിസ്താന്‍ പോലീസിന്റെ മണ്ടത്തരങ്ങളും ഉത്തരവാദിത്വമില്ലായ്മയും വലിയ പങ്കുവഹിച്ചു. ഗദ്ദാഫി സ്റ്റേഡിയത്തിലേക്ക് കളിക്കാര്‍ക്ക് പോകാന്‍ ആദ്യം നിശ്ചയിച്ചിരുന്ന പാത അജ്ഞാത ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് അവസാന നിമിഷം പോലീസ് മാറ്റുകയാണുണ്ടായത്. ഇത് അക്രമികള്‍ക്ക് പണി എളുപ്പമാക്കി. താരങ്ങള്‍ക്കു കെണിയാവുകയും ചെയ്തു. സ്റ്റേഡിയത്തിലേക്ക പോകാന്‍ ഫിറോസ്പുര്‍ റോഡാണ് ആദ്യം തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഫിറോസ്പുര്‍ റോഡിന് പകരം ഗുല്‍ബെര്‍ഡ് റോഡ് വഴി സ്റ്റേഡിയത്തിലെത്താന്‍ ലങ്കന്‍ ടീമിനു അകമ്പടി പോകുന്ന പോലീസിന് അജ്ഞാത ഫോണ്‍ സന്ദേശം വന്നു. ഫോണ്‍ എവിടെനിന്ന് വന്നു എന്നന്വേഷിക്കുകപോലും ചെയ്യാതെ പോലീസ് റൂട്ട് മാറ്റിയെന്ന് വിദേശകാര്യമന്ത്രാലയവക്താക്കളെ ഉദ്ധരിച്ച് 'ദ ന്യൂസ്' പത്രം റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കന്‍ ടീമിന് ആവശ്യത്തിന് സുരക്ഷ നല്‍കിയിരുന്നില്ലെന്നും ആരോപണമുണ്ട്. പ്രസിഡന്റിന് സമാനമായ സുരക്ഷ കളിക്കാര്‍ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനമെന്നും മാധ്യമങ്ങള്‍ പറയുന്നു. ആക്രമണം നടത്തിയ ഭീകരരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടിരുന്നു. ഭീകരര്‍ പാകിസ്താന്‍കാരാണെന്നും പഞ്ചാബിയിലാണ് അവര്‍ സംസാരിച്ചതെന്നും ടീമിന്റെ ഡ്രൈവര്‍ മൊഴി നല്‍കി. അംപയര്‍മാരും മറ്റും സഞ്ചരിച്ച ബസ്സിന്റെ ഡ്രൈവര്‍ സഫര്‍ഖാന്‍ ഏഴുവര്‍ഷം മുമ്പ് ന്യൂസീലന്‍ഡ് ടീമിനൊപ്പമായിരുന്നപ്പോഴും ആക്രമണത്തില്‍പ്പെട്ടിരുന്നു. ടീം താമസിച്ച ഹോട്ടലിന്റെ പുറത്ത് അന്ന് ചാവേറാക്രമണമുണ്ടായപ്പോള്‍ സഫറും സംഘവും രക്ഷപ്പെട്ടു. ചൊവ്വാഴ്ച ലാഹോറില്‍ ഭീകരുടെ വെടിയേറ്റ് സഫര്‍ തത്ക്ഷണം കൊല്ലപ്പെട്ടു. 15 വര്‍ഷമായി ഈ രംഗത്ത് ഡ്രൈവറാണ് സഫര്‍. ഇളയ മകളുടെ കല്യാണത്തീയതി നിശ്ചയിക്കാന്‍ മെല്‍സറ പട്ടണത്തിനടുത്തുള്ള വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ഇദ്ദേഹം. ക്രിക്കറ്റ് ആരാധകനായ സഫര്‍ കളി കഴിഞ്ഞുമതി ചടങ്ങ് എന്ന് തീരുമാനിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ്: കൊടികള്‍ കോയമ്പത്തൂരില്‍ തയ്യാര്‍
കോയമ്പത്തൂര്‍: പൊതുതിരഞ്ഞെടുപ്പു പ്രചാരണത്തിന് ദക്ഷിണേന്ത്യയിലെ വലുതും ചെറുതുമായ രാഷ്ട്രീയകക്ഷികളുടെ പതാകകളും തോരണങ്ങളും കോയമ്പത്തൂരില്‍ തയ്യാര്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച അന്നുതന്നെ ലക്ഷക്കണക്കിന് തുണിപ്പതാകകളുടെ നിര്‍മാണമാണ് കോയമ്പത്തൂരില്‍ ആരംഭിച്ചത്.കോയമ്പത്തൂര്‍ ഗാന്ധിപുരത്തെ ഭാരത് ഖദര്‍ സ്റ്റോറില്‍ രണ്ടുലക്ഷത്തില്‍പ്പരം പാര്‍ട്ടി പതാകകള്‍ തയ്യാറാക്കി വില്പനയ്ക്ക് വെച്ചുകഴിഞ്ഞു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പതാകകളാണ് പാര്‍ട്ടികളുടെ പ്രാധാന്യമനുസരിച്ച് തയ്യാറാക്കുന്നത്.നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള നിര്‍മാണത്തില്‍ ഒന്നാംസ്ഥാനം ബി.ജെ.പി. പതാകയ്ക്കുതന്നെ. കോയമ്പത്തൂരിലെ സോമനൂരിലുള്ള തുണിമില്ലുകളില്‍ നിന്നാണ് പതാകനിര്‍മാണത്തിനായുള്ള വെള്ളത്തുണി വാങ്ങുന്നത്. പിന്നീട് തുണി ഡൈയിങ്‌യൂണിറ്റുകളില്‍ നല്‍കി പതാകകള്‍ക്കാവശ്യമായ നിറം നല്‍കുന്നു. ചിഹ്നങ്ങള്‍ സ്‌ക്രീന്‍ പ്രിന്റിങ്ങിലൂടെ പതാകയില്‍ പിടിപ്പിക്കും.വലിപ്പത്തിനനുസരിച്ച് ഏഴരരൂപ മുതല്‍ 30 രൂപ വരെയാണ് പതാകകളുടെ വില. വിവിധ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോടുകൂടിയ കൂറ്റന്‍ സ്റ്റിക്കര്‍, തിരഞ്ഞെടുപ്പ് ചിഹ്നമടങ്ങുന്ന സ്റ്റിക്കര്‍, ബാഡ്ജുകള്‍ തുടങ്ങിയവയും തിരഞ്ഞെടുപ്പ് വിപണിക്കായി ഒരുങ്ങിയിട്ടുണ്ട്.
തിരുവനന്തപുരത്ത് സി.പി.ഐ. ലിസ്റ്റില്‍ നാലുപേര്‍
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നതിന് സി.പി.ഐ. ജില്ലാകൗണ്‍സില്‍ നാലുപേരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തു. സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാമചന്ദ്രന്‍നായര്‍, പന്ന്യന്‍ രവീന്ദ്രന്‍ എം.പി., 'ജനയുഗം' റസിഡന്റ് എഡിറ്റര്‍ വി.പി. ഉണ്ണികൃഷ്ണന്‍, കിസാന്‍സഭാ നേതാവ് ജെ. വേണുഗോപാലന്‍ നായര്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്കായി ജില്ലാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്.
വിമാനത്തില്‍ മദ്യപിച്ച് ഏറ്റുമുട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മദ്യപിച്ച് ഏറ്റുമുട്ടിയ രണ്ടുപേര്‍ അറസ്റ്റിലായി. എയര്‍ഇന്ത്യയുടെ 916 വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങുന്ന സമയത്താണ് രണ്ട് യാത്രക്കാര്‍ ഏറ്റുമുട്ടിയത്. ഒരു മാസം മുമ്പ് വിമാനത്താവളത്തില്‍ ഉണ്ടായ സമാനസംഭവം വന്‍വിവാദമായ പശ്ചാത്തലത്തില്‍ വിമാനക്കമ്പനി അധികൃതരുടെ പരാതിയെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്താവള അധികൃതര്‍ വലിയതുറ പോലീസിന് കൈമാറി. ബീമാപ്പള്ളി സ്വദേശി അഹമ്മദാലി (34), ആസാദ്‌നഗര്‍ സ്വദേശി കബീര്‍ (38) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ദമാമില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ഇറങ്ങുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന് പൈലറ്റ് എയര്‍ ഇന്ത്യ അധികൃതര്‍ക്ക് പരാതി നല്‍കി.
വിഴിഞ്ഞം: സൂം യോഗ്യത നേടിയില്ലെന്ന് കോടതിയെ അറിയിക്കും
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കുവേണ്ടിയുള്ള സാങ്കേതിക ടെന്‍ഡറില്‍ സൂം ഡെവലപ്പേഴ്‌സ് യോഗ്യത നേടിയില്ലെന്ന വിവരം സുപ്രീംകോടതിയെ അറിയിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാങ്കേതിക ടെന്‍ഡറിന് യോഗ്യത നേടിയാല്‍ മാത്രമേ സാമ്പത്തിക ടെന്‍ഡര്‍ തുറക്കാന്‍ പാടുള്ളൂ. ആ വിവരം സുപ്രീംകോടതിയെ ധരിപ്പിക്കും. രണ്ട് ടെന്‍ഡറും പരിശോധിക്കണമെന്നാണ് സുപ്രീംകോടതി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി നല്‍കുന്ന അടുത്ത നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. എന്നാല്‍, മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ വിഴിഞ്ഞം പദ്ധതിക്ക് പുനര്‍ ടെന്‍ഡര്‍ ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോള്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നോക്കുമെന്ന് മാത്രമാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പത്രലേഖകരോട് പറഞ്ഞത്.
കാവാലം നാരായണപ്പണിക്കര്‍ക്ക് പുരസ്‌കാരം
തിരുവനന്തപുരം: മുംബൈ ആസ്ഥാനമായ വണ്‍ ഇന്ത്യ വണ്‍ പീപ്പിള്‍ ഫൗണ്ടേഷന്റെ ഔട്ട്സ്റ്റാന്‍ഡിങ്ങ് ഇന്ത്യന്‍ അവാര്‍ഡിന് നാടകകൃത്തും കവിയുമായ കാവാലം നാരായണപ്പണിക്കര്‍, തമിഴ്‌നാട്ടിലെ ഗ്രാമസ്വരാജ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ രങ്കസ്വാമി ഇളങ്കോ, പാഴ്‌വസ്തുക്കളില്‍ നിന്ന് കളിപ്പാട്ടങ്ങളും അധ്യാപന സഹായികളും നിര്‍മ്മിച്ച് കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ശ്രമിക്കുന്ന അരവിന്ദ് ഗുപ്ത എന്നിവരെ തിരഞ്ഞെടുത്തു. മാര്‍ച്ച് ഏഴിന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ എസ്.എം.കൃഷ്ണ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Wednesday, March 04, 2009
നവീന്‍ ചൗള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: നവീന്‍ ചൗളയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാഷ്ട്രപതി നിയമിച്ചു. അടുത്തമാസം വിരമിക്കുന്ന എന്‍ ഗോപാലസ്വാമിയുടെ ഒഴിവിലേക്കാണ് നവീന്‍ ചൗളയെ നിയമിച്ചത്. . അദ്ദേഹം ഏപ്രില്‍ 21 ന് ചുമതലയേല്‍ക്കും. ഡല്‍ഹി സ്വദേശിയായ അദ്ദേഹം 1969 ഐ എ എസ് ബാച്ചുകാരനാണ്. നവീന്‍ ചൗളയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എന്‍ ഗോപാലസ്വാമി നല്‍കിയ നിര്‍ദേശം നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു.
പ്രധാനമന്ത്രി പൊതുപരിപാടിയില്‍ പങ്കെടുത്തു തുടങ്ങി
ന്യൂഡല്‍ഹി: ഹൃദയ ശസ്ത്രക്രിയ മൂലം ഒരു മാസത്തിലേറെയായി വിശ്രമത്തിലായിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പൊതുപരിപാടികളില്‍ പങ്കെടുത്ത് തുടങ്ങി.ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ആഫ്രിക്കന്‍ രാജ്യമായ ബെനിന്‍ പ്രസിഡന്റ് ബെനിയായിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. മുപ്പതുമിനിറ്റ് നേരം കൂടിക്കാഴ്ച്ച നീണ്ടുനിന്നു. ബെനിനുമായി ചില സാമ്പത്തിക കരാറുകളില്‍ ഏര്‍പ്പെടാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കകം ഓഫീസിലെത്തി മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Subscribe to:
Posts (Atom)