(+01220771+)ബ്യൂനസ് ഏറീസ്: അര്‍ജന്റീനയെ മറികടന്ന് സ്‌പെയിന്‍ മൂന്നാം തവണ ഡേവിസ് കപ്പ് ടെന്നിസ് കിരീടത്തില്‍ മുത്തമിട്ടു. സ്‌കോര്‍: 3-1. നാല് വര്‍ഷം മുന്‍പാണ് സ്‌പെയിന്‍ അവസാനമായി ഡേവിസ് കപ്പ് സ്വന്തമാക്കിയത്.
ഫെണാണ്ടോ വെര്‍ദാസ്‌കൊ ജോസ് അകാസുസോയെ പരാജയപ്പെടുത്തിയതോടെയാണ് സ്‌പെയിന്‍ കിരീടമുറപ്പിച്ചത്. സ്‌കോര്‍: 6-3, 6-7 (3-7), 6-7 (3-7), 4-6, 6-3, 6-1. മൂന്ന് മണിക്കൂര്‍ 56 മിനിറ്റായിരുന്നു മത്സരത്തിന്റെ ദൈര്‍ഘ്യം. പരിക്കേറ്റ റാഫേല്‍ നദാലിനെ കൂടാതെയാണ് സ്‌പെയിന്‍ കളിച്ചത്. 2000ലും 2004ലുമാണ് ഇതിന് മുന്‍പ് സ്‌പെയിന്‍ ഡേവിസ് കപ്പ് സ്വന്തമാക്കിയത്. ഇതോടെ മൂന്ന് തവണ ഡേവിസ് കപ്പ് സ്വന്തമാക്കുന്ന ഏഴാമത്തെ ടീമായിരിക്കുകയാണ് സ്‌പെയിന്‍.....
No comments:
Post a Comment