കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യാജബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ സ്‌കൂളില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നായിരുന്നു പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശം. തുടര്‍ന്ന് ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ രാവിലെ സ്‌കൂളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സി.ഡി.എം.എ കണക്ഷനുള്ള മൊബൈല്‍ ഫോണില്‍ നിന്നാണ് കോള്‍ വന്നത്. സിം കാര്‍ഡ് അഴിച്ചുമാറ്റി ചെയ്ത എമജന്‍സി കോളായതിനാല്‍ പോലീസിന് നമ്പര്‍ തിരിച്ചറിയാനായിട്ടില്ല. സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment