തിരുവനന്തപുരം: മുംബൈയിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല അടക്കമുള്ള പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മുംബൈയിലുള്ള മലയാളികള്‍ അക്രമത്തിന് ഇരയായതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. എന്‍.എന്‍.കൃഷ്ണദാസ് എം.പി താജ് ഹോട്ടലില്‍നിന്ന് സുരക്ഷിതനായി പുറത്ത് എത്തിയെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തോട് ഒപ്പമുള്ള മലയാളികളും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി മഹാരാഷ്ട്രാ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്. തീവ്രവാദം നേരിടാന്‍ സംസ്ഥാനത്ത് പ്രത്യേക സേന രൂപവത്കരിച്ചതുകൊണ്ട് പ്രത്യക പ്രയോജനം ഉണ്ടെന്ന് കരതുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.....
No comments:
Post a Comment