Tuesday, November 04, 2008

കേന്ദ്രധനമന്ത്രി ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തും


ന്യൂഡല്‍ഹി: ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി പി.ചിദംബരം ഇന്ന് പൊതുമേഖലാ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും മേധാവികളുമായി കൂടിക്കാഴ്ച നടത്തും.

ബാങ്ക് വായ്പകളുടെ പലിശ കുറയ്ക്കാന്‍ മന്ത്രിസഭായോഗത്തില്‍ മന്ത്രി ആവശ്യപ്പെടുമെന്ന് കരുതുന്നു.

പണലഭ്യത ഉറപ്പു വരുത്തണമെന്ന് വ്യവസായവകുപ്പും സംഘടനാനേതാക്കളും സംയുക്തമായി കേന്ദ്രസര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ചര്‍ച്ചയുണ്ടാകും.


No comments: