Thursday, November 27, 2008

മലയാളികളുടെ കൊലപാതകം: സനീഷ് കുറ്റം സമ്മതിച്ചു


(+01220943+)ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഭാര്യയുള്‍പ്പെടെ രണ്ടു മലയാളികളെ പള്ളിയില്‍ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായ നിലമ്പൂര്‍സ്വദേശി സനീഷ് പള്ളിപുറത്ത് കുറ്റംസമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു. തന്റെ കൈയില്‍ യന്ത്രത്തോക്കുണ്ടായിരുന്നെങ്കില്‍ പള്ളിയിലുണ്ടായിരുന്ന എല്ലാവരെയും വെടിവെച്ചുകൊല്ലുമായിരുന്നെന്നും വീഡിയോയില്‍ പകര്‍ത്തിയ കുറ്റസമ്മതമൊഴിയില്‍ സനീഷ് പറഞ്ഞു.

ഏറെക്കാലമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഭാര്യ കടുത്തുരുത്തി സ്വദേശിനി രേഷ്മ ജെയിംസിനെയും കോട്ടയം സ്വദേശി ഡെന്നീസ് മള്ളുശ്ശേരിലിനെയും ക്ലിഫ്ടണിലെ പള്ളിയില്‍ ഞായറാഴ്ചയാണ് സനീഷ് വെടിവെച്ചുകൊന്നത്. രേഷ്മയുടെ ബന്ധു സില്‍വി പെരിഞ്ചേരിലിന് പരിക്കേറ്റു. വെടിവെപ്പിനുശേഷം ജീപ്പോടിച്ചുപോയ സനീഷ് അറ്റ്‌ലാന്റയില്‍ തിങ്കളാഴ്ച പോലീസിന് കീഴടങ്ങുകയാണുണ്ടായത്.....


No comments: