Thursday, November 27, 2008

മുരളി ദേവ്‌റയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌


ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കുറയ്ക്കുമെന്ന കേന്ദ്രമന്ത്രി മുരളിദേവ്‌റയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാരോപിച്ച് ബി.ജെ.പി.തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് കമ്മീഷന്‍ മുരളിദേവ്‌റയ്ക്ക് നോട്ടീസ് അയച്ചു. കോണ്‍ഗ്രസ്സിനും യു.പി.എ. സര്‍ക്കാരിനുമെതിരെ ചട്ടലംഘനത്തിന് നടപടിയാവശ്യപ്പെട്ടാണ് ബി.ജെ.പി. പരാതി നല്‍കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കുറവ് സംബന്ധിച്ച വാഗ്ദാനം നല്‍കുന്നത് ചട്ടങ്ങളുടെ നഗ്‌നനമായ ലംഘനമാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം ഡിസംബര്‍ 24ന് സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്നായിരുന്നു ചൊവ്വാഴ്ച മന്ത്രി ദേവ്‌റ പ്രഖ്യാപിച്ചത്.....


No comments: