Monday, November 03, 2008

പ്രാദേശികവാദത്തിനെതിരെ 'ദേശ്‌ദ്രോഹി'


പ്രാദേശികവാദത്തിന്റെ അലയൊലികള്‍ നാടെങ്ങും ചര്‍ച്ചാവിഷയമാകുമ്പോള്‍ അതിന്റെ ദുരനുഭവങ്ങള്‍ വിവരിച്ച് ഒരു സിനിമയെത്തി. 'ദേശ്‌ദ്രോഹി' എന്നു പേരിട്ട ഈ ബോളിവുഡ് സിനിമ ഭോജ്പുരി സംവിധായകന്‍ കമാല്‍ ഖാന്റെതാണ്. സിനിമ കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയില്‍ തിയേറ്ററിലെത്തി.
ഉത്തരേന്ത്യക്കാര്‍ക്കെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അക്രമങ്ങള്‍ നടത്തിയ പശ്ചാത്തലത്തിനു ശേഷമാണ് സിനിമയെത്തുന്നതെന്നത് തികച്ചും യാദൃശ്ചികം. മഹാരാഷ്ട്രയില്‍ ജീവിക്കുന്ന ഉത്തരേന്ത്യക്കാര്‍ക്കു നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ വിവരിക്കുന്ന സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് കമാല്‍ തന്നെ. ഗ്രേസിസിങ്, അമന്‍വര്‍മ, സുല്‍ഫി സയ്യദ് എന്നിവരാണ് മറ്റഭിനേതാക്കള്‍. കമാല്‍ തന്നെയാണ് നിര്‍മാതാവും.
റൂര്‍ക്കിയില്‍നിന്ന് ഉപജീവനാര്‍ഥം മുംബൈയിലെത്തിയ കമാല്‍ഖാന് നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ ജീവിതവുമായി ഏറെ അടുത്തു നില്‍ക്കുന്നു.....


No comments: