Monday, November 03, 2008

കൊടുമുടിയേറി കോട്ടയം


കൊച്ചി: കായിക കേരളത്തെ സംബന്ധിച്ചിടത്തോളം എന്താണ് കോട്ടയം ജില്ലയുടെ പ്രാധാന്യമെന്ന് അടിവരയിട്ടു പ്രഖ്യാപിച്ച് മറ്റൊരു സംസ്ഥാന അത്‌ലറ്റിക് മീറ്റിനുകൂടി കൊടിയിറങ്ങി. സീനിയര്‍ വിഭാഗത്തില്‍ 226-ഉം ജൂനിയര്‍ മീറ്റില്‍ 453- ഉം ഓവറോള്‍ പോയിന്റുകള്‍ കൂമ്പാരം കൂട്ടിയാണ് കോട്ടയം ഒരിക്കല്‍ കൂടി കേരള സ്‌പോര്‍ട്‌സിന്റെ കൊടുമുടി കയറിയത്. സീനിയേഴ്‌സില്‍ ആതിഥേയരായ എറണാകുളവും (128), ജൂനിയേഴ്‌സില്‍ പാലക്കാടും (348.5) 52-ാമത് സംസ്ഥാന മീറ്റ് റണ്ണറപ്പുകളായി.
കൊച്ചിയില്‍ മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ നടന്ന ത്രിദിന മീറ്റില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ചാമ്പ്യന്‍ജില്ല ഫിനിഷ് ചെയ്തത്. സീനിയര്‍ വനിതാ വിഭാഗത്തിലും (115), പുരുഷ വിഭാഗത്തിലും (111) കോട്ടയം തന്നെയാണ് ജേതാക്കള്‍.....


No comments: