Saturday, January 03, 2009

കോച്ച്ഫാക്ടറിക്ക് സ്ഥലം നല്‍കുന്നവര്‍ക്ക് വീട്ടുമുറ്റത്ത് തൊഴില്‍ -മുഖ്യമന്ത്രി


പാലക്കാട്: കഞ്ചിക്കോട് കോച്ച്ഫാക്ടറിക്ക് സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് വീട്ടുമുറ്റത്തുതന്നെ തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.

വെള്ളിയാഴ്ച പുതുശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ ഓഫീസ്‌കെട്ടിട ഉദ്ഘാടനച്ചടങ്ങിനുശേഷമാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് നഷ്ടം സംഭവിക്കുമെന്ന ദുഷ്പ്രചരണത്തില്‍ വീഴരുത്. സ്ഥലം കൊടുക്കേണ്ടിവരുന്നവര്‍ക്ക് വീട്, പകരം സ്ഥലം, തൊഴില്‍ എന്നിവ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുശ്ശേരിയില്‍ മുഖ്യമന്ത്രി എത്തുന്നതിന് മുമ്പായി ബാനറുമായി അമ്പതിലേറെ പേര്‍ പഞ്ചായത്തോഫീസിന് മുന്നിലെത്തിയിരുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് കുടിയിരുപ്പുകളൊഴിവാക്കി സ്ഥലമെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാരെത്തിയത്.....


No comments: