Saturday, January 03, 2009

കുമരകം സ്റ്റേഷന്‍ ആക്രമണം : നാലുപേരെ അറസ്റ്റ് ചെയ്തു


കുമരകം:പോലീസ്‌സ്റ്റേഷന്‍ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ച ഡി.വൈ.എഫ്.ഐ.മുന്‍ നേതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കോട്ടയം വെസ്റ്റ് സിഐ അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ഡി.വൈ.എഫ്.ഐ.യില്‍നിന്നു പുറത്താക്കപ്പെട്ട മേഖലാ പ്രസിഡന്റ് കുമരകം കണ്ണാടിച്ചാല്‍ പാമ്പാടിത്തറ മാത്യു ജോസഫ് (31),ബ്ലോക്ക് കമ്മിറ്റിയംഗം തെക്കുംഭാഗത്ത് നാനൂറില്‍ ചിറ കെ.ഒ.അനീഷ് (28) എന്നിവരും ഇടവട്ടം രജീഷ് ഭവനില്‍ ബിനീഷ് (കൊച്ച്-22), വിജയഭവനില്‍ അജികുമാര്‍(36) എന്നിവരുമാണ് അറസ്റ്റിലായത്. കേസില്‍ ഡി.വൈ.എഫ്.ഐ. മേഖലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം അഭിലാഷ് ഉള്‍പ്പെടെ 16ഓളം പേരെ ഇനിയും പിടികൂടാനുണ്ട്.

മദ്യപിച്ച് ബഹളം കൂട്ടിയതിന് പിടിയിലായവരെ പുതുവത്സര ദിവസം പുലര്‍ച്ചെ ഒന്നേമുക്കാലിന് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് മോചിപ്പിച്ച കേസിലാണ് അറസ്റ്റ്.....


No comments: