മുംബൈ: രണ്ടാഴ്ചത്തെ ഇടവേളയ്ക്കശേഷം സെന്‍സെക്‌സ് 10,000 ഭേദിച്ചെങ്കിലും വില്പനസമ്മര്‍ദത്തില്‍പിടിച്ചുനില്‍ക്കാനായില്ല. ഒരവസരത്തില്‍ 9863.86 പോയിന്‍റിലേക്കിറങ്ങിയ സൂചിക ഉച്ചതിരിഞ്ഞ് 10,070.28 വരെ കുതിച്ചെങ്കിലും ലാഭമെടുപ്പ് വില്പനമൂലം 9958.22-ല്‍ ക്ലോസ് ചെയ്തു. വ്യാഴാഴ്ചത്തെക്കാള്‍ 54.76 പോയിന്‍റിന്റെ വര്‍ധന മാത്രം. നിഫ്റ്റി സൂചിക 3079.85 വരെ ഉയര്‍ന്ന ശേഷം 13.30 പോയിന്‍റ് നേട്ടത്തോടെ 3046.75-ല്‍ അവസാനിച്ചു.
രണ്ടാമത്തെ ഉത്തേജന പാക്കേജ് വാഹനം, റിയാല്‍റ്റി, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങിയവയ്ക്ക് ഗുണംചെയ്യുമെന്ന പ്രതീക്ഷയും റിസര്‍വ് ബാങ്ക് സുപ്രധാന നിരക്കുകള്‍ കുറയ്ക്കുമെന്ന കണക്കുകൂട്ടലുമാണ് വിപണിയില്‍ ആത്മവിശ്വാസം പകര്‍ന്നത്. ഇവ രണ്ടും ഓഹരിവിപണി ക്ലോസ് ചെയ്തതോടെയാണ് പ്രഖ്യാപിച്ചത്.....
No comments:
Post a Comment