ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 42 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗോത്രവിഭാഗമായ സുന്നി അറബ് ഷെയ്ക്ക്‌സ് വിഭാഗത്തിന്റെ യോഗം നടക്കുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്ന് സൈനിക വക്താവ് ഖസം അത്ത പറഞ്ഞു.
ജിഹാദി പ്രസ്ഥാനങ്ങള്‍ക്കും അല്‍ ഖ്വെയ്ദയ്ക്കും സ്വാധീനമുണ്ടെന്ന കാരണത്താല്‍ വര്‍ഷങ്ങളായി ശക്തമായ അമേരിക്കന്‍ സേനാ വിന്യാസമുള്ള പ്രദേശമാണിത്.
No comments:
Post a Comment