Friday, January 02, 2009

അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം കാര്യമറിയാതെയെന്ന് ഡി വൈ എഫ് ഐ


കോഴിക്കോട്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കേരളം മാതൃകയാക്കണമെന്ന എ പി അബ്ദുള്ളക്കുട്ടി എം പി യുടെ അഭിപ്രായം ഗുജറാത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാതെയാണെന്ന് ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

മോഡിയെ ഏതെങ്കിലും കാര്യത്തില്‍ മാതൃകയാക്കേണ്ടതുണ്ടെന്ന് ഡി വൈ എഫ് ഐക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐയും എസ് എഫ് ഐയും സംയുക്തമായി ജനുവരി 16 മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


No comments: