Saturday, January 03, 2009

ഇന്ത്യന്‍ ഡോക്ടര്‍മാര്‍ സഹായത്തിനെത്തി; ആകാശത്ത് സുഖപ്രസവം


ബാസല്‍: ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സേവനം ലോകത്തിന്റെ ഏതുകോണിലും ലഭ്യമാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിനുമുകളില്‍ പറക്കുന്ന വിമാനത്തില്‍പോലും. ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തില്‍ ഉഗാണ്ടന്‍ സ്ത്രീ പ്രസവവേദനകൊണ്ട് പുളഞ്ഞപ്പോള്‍ സുഖപ്രസവത്തിന് വഴിയൊരുക്കിയത് രണ്ട് ഇന്ത്യന്‍ ഡോക്ടര്‍മാരാണ്. വിമാനം നിലത്തിറങ്ങാന്‍ ഒന്നര മണിക്കൂര്‍കൂടിയുള്ളപ്പോള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനുമുകളില്‍ വെച്ചാണ് ഉഗാണ്ടയില്‍നിന്നുള്ള യാത്രക്കാരിക്ക് പ്രസവവേദന തുടങ്ങിയത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍ പരേഷ് ഠക്കറും നടരാജന്‍ രാമനും ഉടന്‍ സഹായത്തിനെത്തി. സ്ത്രീരോഗവിദഗ്ദ്ധ രല്ലെങ്കിലും കുഞ്ഞിനെ പുറത്തെടുത്ത് അവര്‍ പരിചരിച്ചു.

വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം പ്രസവത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുവാന്‍ സന്മനസ്സും കാണിച്ചു.....


No comments: