Thursday, January 01, 2009

കലോത്സവനഗരിയില്‍ പടക്കം പൊട്ടി കുട്ടിക്ക് പരിക്കേറ്റു


തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയില്‍ പടക്കം പൊട്ടി അഞ്ചുവയസുകാരന് പരിക്കേറ്റു. തിരുവനന്തപുരം എസ്.എം.വി സ്‌കൂളിനുസമീപം റോഡില്‍ ഇന്നലത്തെ പുതുവത്സരആഘോഷത്തിന്റെ പൊട്ടാതെ കിടന്ന പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. ട്യൂബ് ലൈറ്റുകള്‍ക്കിടയില്‍കിടന്ന പടക്കം പൊട്ടിത്തെറിച്ചപ്പോള്‍ ട്യൂബ് ലൈറ്റിന്റെ ചില്ലുകള്‍ നടന്നപോവുകയായിരുന്ന കുട്ടിയുടെ ദേഹത്ത് തുളച്ചുകയറുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടിയ്ക്കല്ല പരിക്കേറ്റത് എന്നാണ് ആദ്യവിവരം.


No comments: