Thursday, January 01, 2009

ബാങ്കോക്കിലെ നിശാക്ലബ്ബില്‍ അഗ്നിബാധ: 53 മരണം


ബാങ്കോക്ക്: പുതുവത്സര ആഘോഷത്തിനിടെ തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ നിശാക്ലബ്ബില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 53 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. രാത്രി വൈകിയും തീകെടുത്താന്‍ കഴിഞ്ഞിട്ടില്ല. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്ന് അഗ്നിശമന സേനാ അധികൃതര്‍ അറിയിച്ചു.

മധ്യ ബാങ്കോക്കിലെ തോങ്‌ലാര്‍ ജില്ലയിലെ നിശാക്ലബ്ബിലാണ് അപകടം നടന്നത്. തദ്ദേശീയരും നിരവധി വിദേശികളും നവവത്സര ആഘോഷത്തിന് എത്തിയിരുന്നു. പരിപടിയ്ക്കിടെ വേദിയില്‍ പടക്കം പൊട്ടിച്ചതിനു തൊട്ടു പിന്നാലെയാണ് അഗ്നിബാധ ഉണ്ടായത്. ഒരേയൊരു വാതിലാണ് ക്ലബ്ബിന് ഉണ്ടായിരുന്നത്. അപകടത്തിന്റെ തീവ്രത വര്‍ദ്ധിക്കാന്‍ ഇത് കാരണമായെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.....


No comments: