തമിഴ് ഹിറ്റ് ചിത്രമായ 'ഗജിനി'യുടെ ബോളിവുഡ് റീമേക്കില്‍ നായകനായ ആമിര്‍ഖാന്‍ ഉറപ്പിച്ചു പറയുന്നു, തന്റെ കന്നി ചലച്ചിത്ര സംരംഭമായ 'താരേ സമീന്‍ പര്‍' റീമേക്ക് ചെയ്യില്ലെന്ന്.
''ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത താരേ സമീന്‍ പര്‍ റീമേക്ക് ചെയ്യാനാവില്ല. അഥവാ അങ്ങനെ ചെയ്താലും ആദ്യം ചെയ്ത ആത്മാര്‍പ്പണത്തോടെ അത് സാധ്യമാവില്ലെന്ന് എനിക്ക് തീര്‍ച്ചയാണ്''-ആമിര്‍ പറയുന്നു.
പക്ഷേ, 'ഗജിനി' തമിഴില്‍ സംവിധാനം ചെയ്ത മുരുഗദോസ് തന്നെ ആ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്തതിനെ അഭിനന്ദിക്കാന്‍ ആമിറിന് മടിയില്ല.
''ഗജിനിയുടെ റീമേക്കിങ്ങില്‍ മുരുഗദോസ് പ്രകടിപ്പിച്ച ആത്മാര്‍പ്പണം അഭിനന്ദനീയമാണ്. രണ്ടാം തവണയും അദ്ദേഹം ഇതിനു വേണ്ടി വിനിയോഗിച്ച ഊര്‍ജവും ക്ഷമയും അപാരമാണ്.....
No comments:
Post a Comment