Thursday, January 01, 2009

ഓസീസ് ക്രിക്കറ്റിന് മാധ്യമങ്ങളുടെ ചരമഗീതം


മെല്‍ബണ്‍: '2008 ഡിസംബര്‍ 30ന് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ കശാപ്പുചെയ്തു. കശാപ്പിന് തല്ലിപ്പൊളി സെലക്ടര്‍മാരും മോശം ബാറ്റിങ്ങും കഴിവുകെട്ട ബൗളിങ്ങും ഫീല്‍ഡിങ്ങും പരാജയപ്പെട്ട ക്യാപ്റ്റന്‍സിയും കൂട്ടുനിന്നു'. ദക്ഷിണാഫ്രിക്കയോട് പരമ്പര തോറ്റ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ ഡെയ്‌ലി ടെലഗ്രാഫ് പത്രം വിമര്‍ശിച്ചതിങ്ങനെയാണ്. ഒന്നേകാല്‍ നൂറ്റാണ്ടുമുമ്പ് ഇംഗ്ലണ്ട് ആദ്യമായി ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പ് സ്‌പോര്‍ട്ടിങ് ടൈംസ് പത്രത്തില്‍ വന്നതിന് സമാനമായ രീതിയിലാണ് ഡെയ്‌ലി ടെലഗ്രാഫ് ഈ തോല്‍വിയെ വിലയിരുത്തിയത്.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ മരണത്തില്‍ സംശയിക്കത്തക്ക സാഹചര്യങ്ങളൊന്നുമില്ലെന്നാണ് പത്രത്തിന്റെ വിലയിരുത്തല്‍.....


No comments: