(+00000128+)തെലുങ്കില്‍ നയന്‍താര വിജയതരംഗം സൃഷ്ടിച്ച് മുന്നേറുന്നു. കൈയില്‍ ഒരു പിടി പടങ്ങള്‍ ഉണ്ടെന്നു മാത്രമല്ല, ആരാധകരുടെ വലിയൊരു നിര നിലവിലുണ്ടെന്നതും തെലുങ്കില്‍ നയന്‍ താരയുടെ അനുകൂല ഘടകമാണ്.
സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബോഡിഗാര്‍ഡ്' എന്ന ചിത്രത്തിന്റെ സെറ്റില്‍ നയന്‍താരയെ 'ഒരു നോക്കുകാണാന്‍', പതിനായിരക്കണക്കിന് ആളുകളാണത്രേ വന്നത്.
സമ്പന്നനായ ഒരു വ്യവസായിയുടെ മകളായ ഒരു വികൃതിക്കുട്ടിയുടെ റോളിലാണ് നയന്‍താര ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വ്യവസായിയുടെ വേഷമണിയുന്നത് ത്യാഗരാജനാണ്. വ്യവസായിയുടെ വികൃതിയായ മകള്‍ ഒരു മുന്‍ കമാന്‍ഡോയെ സ്വന്തം 'ബോഡി ഗാര്‍ഡാ'യി വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ട് നീങ്ങുന്നത്.....
No comments:
Post a Comment