Thursday, January 01, 2009

ധോനിക്ക് ഭീഷണിക്കത്ത്: സുരക്ഷ ശക്തമാക്കി


(+00001216+)റാഞ്ചി: അന്‍പതുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയെയും കുടുംബത്തെയും അപകടത്തില്‍പ്പെടുത്തുമെന്ന് ഭീഷണിക്കത്ത്. ഇതേ തുടര്‍ന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ധോനിയുടെയും കുടുംബത്തിന്റെയും സുരക്ഷ കര്‍ശനമാക്കി.

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് മുഹമ്മദ് തസ്‌ലിം എന്ന പ്രാദേശിക ഗുണ്ടയാണ് ഭീഷണിക്കത്ത് അയച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. കുടുംബത്തോടൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ ചൊവ്വാഴ്ച റാഞ്ചിയിലെത്തിയ ധോനിയുടെ സുരക്ഷയ്ക്കായി കമാന്‍ഡോകളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ധോനിയുടെ വീട് സ്ഥിതിചെയ്യുന്ന ശ്യാംലി മേഖലയില്‍നിന്ന് ഡിസംബര്‍ 29നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.....


No comments: