കൊച്ചി: 2008 അവസാനിക്കുമ്പോള്‍ ഓഹരി വിപണിക്ക് സര്‍വകാല നേട്ടത്തിന്‍േറയും വന്‍ ഇടിവിന്‍േറയും വര്‍ഷം. 2009ല്‍ വിപണിയുടെ ഗതി എന്താവുമെന്നതിനെക്കുറിച്ച് വിദഗ്ദ്ധ ര്‍ക്ക് സമ്മിശ്ര കാഴ്ചപ്പാടാണുള്ളത്.
2008 ജനവരി 10ന് സെന്‍സെക്‌സ് വ്യാപാരത്തിനിടെ 21,206.77 വരെ ഉയര്‍ന്ന് സര്‍വകാല റെക്കോഡ് സൃഷ്ടിക്കുകയുണ്ടായി. ജനവരി 8ന് ക്ലോസിങ്ങില്‍ 20,873 വരെയും സൂചിക ഉയര്‍ന്നു. എന്നാല്‍ പിന്നീടിങ്ങോട്ട് തകര്‍ച്ചയുടെ മാസങ്ങളായിരുന്നു. ഒക്ടോബര്‍ 27ന് സെന്‍സെക്‌സ് 7697.39 വരെയും നിഫ്റ്റി 2252.75 വരെയും ഇടിയുകയുണ്ടായി. പല ഓഹരികളുടെയും വില അഞ്ചിലൊന്നും പത്തിലൊന്നുമായി ഇടിഞ്ഞു. 72 ലക്ഷം കോടി രൂപയിലെത്തിയ വിപണിമൂല്യം 30 ലക്ഷം കോടിക്കടുത്തായി.....
No comments:
Post a Comment