Thursday, January 01, 2009

കല്ലേറില്‍ 3 പോലീസുകാര്‍ക്ക് പരിക്ക്


കോട്ടയം: കുമരകം പോലീസ് സ്‌റ്റേഷനിലേക്ക് നാട്ടുകാര്‍ നടത്തിയ കല്ലേറില്‍ എ.എസ്.ഐ അടക്കം മൂന്നുപോലീസുകാര്‍ക്ക് പരിക്കേറ്റു. പുതുവത്സരആഘോഷമായി ബന്ധപ്പെട്ട് മദ്യപിച്ച് ബഹളമുണ്ടാക്കിയ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിച്ചെത്തിയവരാണ് കല്ലെറിഞ്ഞത്. കല്ലേറില്‍ പോലീസ് ജീപ്പിനും കേടുപറ്റി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് സ്റ്റേഷനിലുള്ള പോലീസുകാര്‍ ആരോപിക്കുന്നുണ്ട്.


No comments: