ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിനേറ്റ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പ്രവര്‍ത്തകരുടെ അച്ചടക്കമില്ലായ്മയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി.
രണ്ടു സംസ്ഥാനങ്ങളിലും പ്രവര്‍ത്തകര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വിജയിക്കാമായിരുന്നു. കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയെ ബി.ജെ.പി മുതലെടുത്തു.
ഡല്‍ഹിയില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞത് പ്രവര്‍ത്തകരുടെ കൂട്ടായ്മ കാരണമാണ്. രാജസ്ഥാനില്‍ ശക്തമായ തിരിച്ചുവരവാണ് പാര്‍ട്ടി നടത്തിയത്. മിസോറാമില്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചിരുന്നു. കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനം കോണ്‍ഗ്രസിനെ ഭരണത്തില്‍ എത്തിക്കുകയായിരുന്നു.
മുംബൈ ആക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും അനുസ്മരിച്ചു കൊണ്ടാണ് സോണിയ പ്രസംഗം തുടങ്ങിയത്.....
No comments:
Post a Comment