വാഷിങ്ങ്ടണ്‍: നവംബര്‍ 26-ന് മുംബൈയിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യയും പാകിസ്താനും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ്.
ബുധനാഴ്ച മന്‍മോഹന്‍ സിങ്ങിനെയും സര്‍ദാരിയേയും ഫോണില്‍ വിളിച്ച് താന്‍ ഇക്കാര്യം ആവശ്യപ്പെട്ടുവെന്ന് ബുഷ് വ്യക്തമാക്കി.
ആഗോളതീവ്രവാദത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയില്‍ നടന്നതും ആഗോള തീവ്രവാദമാണ്. അതുകൊണ്ട് അന്യോന്യമുള്ള വിയോജിപ്പുകള്‍ മറന്ന് ഇരുരാഷ്ട്രങ്ങളും നശീകരണപ്രവര്‍ത്തനങ്ങളെ ശക്തമായി പ്രതിരോധിക്കണം.
മുംബൈ ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ തീവ്രവാദികളാണെന്ന ആരോപണത്തെക്കുറിച്ച് പാകിസ്താന്‍ ഭരണകൂടം അന്വേഷിക്കാന്‍ തയാറാകാത്ത പക്ഷം അതില്‍ ദുരൂഹതയുണ്ടെന്ന് കരുതേണ്ടി വരുമെന്നും ബുഷ് പറഞ്ഞു.....
No comments:
Post a Comment