Thursday, January 01, 2009

ഗുവാഹാട്ടിയില്‍ മൂന്ന് സ്‌ഫോടനങ്ങള്‍; അഞ്ച് പേര്‍ മരിച്ചു


(+00001248+)ഗുവാഹാട്ടി: ആസാമിന്റെ തലസ്ഥാനമായ ഗുവാഹാട്ടിയിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു.

ഭീരുഭാരി, ഭൂത്‌നാഥ്, ഭംഗാഗാര്‍ഹ് എന്നിവിടങ്ങളിലെ തിരക്കേറിയ മാര്‍ക്കറ്റുകളിലാണ് സ്‌ഫോടനമുണ്ടായത്.

ഉച്ചയ്ക്ക് 2.25ന് ഭീരുഭാരിയിലാണ് ആദ്യസ്‌ഫോടനമുണ്ടായത്. സൈക്കിളില്‍ വെച്ച ബോംബാണ് പൊട്ടിയത്. പിന്നീട് വൈകീട്ട് 5.15ന് ഭൂത്‌നാഥിലും 5.50ന് ബിഗ് ബസാറിലും സ്‌ഫോടനമുണ്ടായി.

ചവറ്റുവീപ്പയില്‍ ബോംബ് വെച്ച ശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തീവ്രത കുറഞ്ഞ സ്‌ഫോടനങ്ങളാണ് നടന്നിട്ടുള്ളതെന്ന് ഡി.ജി.പി ജി.എം.ശ്രീവാസ്തവ പറഞ്ഞു. ഉള്‍ഫ തീവ്രവാദികളാണ് സ്‌ഫോടനത്തിന് പിന്നിലെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.....


No comments: