Thursday, January 01, 2009

സൈനികര്‍ക്ക് പ്രത്യേക ശമ്പളകമ്മിഷന്‍


ന്യൂഡല്‍ഹി: സൈനികര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതുവത്സരസമ്മാനം. മറ്റ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് വ്യത്യസ്തമായി സൈനികവിഭാഗങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് പ്രത്യേക ശമ്പളകമ്മിഷന്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

റിട്ടയര്‍ ചെയ്യുന്ന ജവാന്‍മാര്‍ക്കുള്ള പെന്‍ഷന്‍ വെയിറ്റേജ് 70 ശതമാനമാക്കാനും തീരുമാനമായി. വിദേശകാര്യമന്ത്രി അധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. ആവശ്യം അംഗീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പുതിയ തീരുമാനപ്രകാരം 12,000 ത്തോളം ലെഫ്‌നന്റ് കേണല്‍ പദവിയിലുള്ള സൈനികര്‍ക്ക് അടക്കം നാവിക, വ്യോമസേനയിലെ സമാന തസ്തികകളില്‍ ശമ്പള വര്‍ദ്ധന നടപ്പിലാക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിട്ടുണ്ട്.....


No comments: