(+00001247+)കൊളംബോ: കനത്ത പോരാട്ടം നടക്കുന്ന ശ്രീലങ്കയില്‍ തമിഴ്പുലികളുടെ രണ്ട് പ്രധാനകേന്ദ്രങ്ങള്‍ പിടിച്ചെടുത്തതായും 50 ഓളം പുലികള്‍ കൊല്ലപ്പെട്ടതായും സൈന്യം സൈന്യം അറിയിച്ചു.
100 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എല്‍ ടി ടി ഇയുടെ മുഖ്യകേന്ദ്രമായ കിള്ളിനോച്ചിക്ക് 6 കിലോമീറ്റര്‍ പരിധിയില്‍ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇവിടേക്കുള്ള പ്രധാന പാതയും സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ട്.
ഇറന്‍മാട് ജങ്ഷനാണ് സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. ശ്രീലങ്കന്‍ സൈന്യം വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്.
കഴിഞ്ഞദിവസം എല്‍ ടി ടി ഇ നിയന്ത്രണത്തിലുണ്ടായിരുന്ന പരന്തന്‍ പ്രദേശം സൈന്യം പിടിച്ചെടുത്തിരുന്നു.....
No comments:
Post a Comment