തലശ്ശേരി: ഇസ്രായേലിലെ സിയോണിസ്റ്റുകളുടെ ഇരട്ട സഹോദരന്‍മാരാണ് ആര്‍ എസ് എസുകാരെന്നും കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ അവര്‍ അക്രമം തുടര്‍ന്നാല്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
പാര്‍ട്ടി അണികള്‍ക്ക് മാന്യമായി പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം പറഞ്ഞു. പാനൂരില്‍ ഇന്നലെ കൊല്ലപ്പെട്ട സി പി എം ലോക്കല്‍ കമ്മിറ്റിയംഗം ലതേഷിന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
തലശ്ശേരിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അവസാനിപ്പിക്കുമെന്നും ഈ നില തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.....
No comments:
Post a Comment