Thursday, January 01, 2009

ശ്രീനാരായണ ഗുരുമന്ദിരത്തിന് നേരെ കല്ലേറ്: 2 പേര്‍ അറസ്റ്റില്‍


ആലപ്പുഴ: ചേര്‍ത്തല ദേശീയപാതയില്‍ കെ വി എം ആസ്പത്രിയ്ക്ക് സമീപം ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്ത നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് പിടികൂടി.

ചേര്‍ത്തല മുന്‍സിപ്പാലിറ്റി പതിനെട്ടാം വാര്‍ഡില്‍ പുത്തന്‍വേലി ബജിത്ത് (26), അജി (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ജയകുമാര്‍ ഒളിവിലാണ്.

പുതുവത്സരാഘോഷത്തിന്റെ മദ്യലഹരിയില്‍ മന്ദിരത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം.


No comments: