Monday, January 26, 2009

ദേശീയ യൂത്ത് വോളി: ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്നുമുതല്‍


അങ്കമാലി: ദേശീയ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ തിങ്കളാഴ്ച ആരംഭിക്കും.

തമിഴ്‌നാടിന്റെ പുരുഷ-വനിതാ ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. എ ഗ്രൂപ്പില്‍നിന്ന് തമിഴ്‌നാടിനൊപ്പം രാജസ്ഥാനോ ഒറീസയോ ആവും ക്വാര്‍ട്ടറിലെത്തുന്ന രണ്ടാം ടീം.

ബി ഗ്രൂപ്പില്‍നിന്ന് കേരളവും യു.പിയും ആണ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുക. സി ഗ്രൂപ്പില്‍ കര്‍ണാടകയും ഹരിയാനയും ക്വാര്‍ട്ടറില്‍ ഇടം നേടും. ഡി. ഗ്രൂപ്പില്‍ ഗോവയും ആന്ധ്രപ്രദേശുമാണ് ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള ടീമുകള്‍.

വനിതാവിഭാഗത്തില്‍ പശ്ചിമ ബംഗാളും മഹാരാഷ്ട്രയും ക്വാര്‍ട്ടറില്‍ ഇടം നേടും. ബി ഗ്രൂപ്പില്‍നിന്ന് കേരളവും ആന്ധ്രപ്രദേശും ക്വാര്‍ട്ടറില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ.....


No comments: