(+00121595+)ലണ്ടന്‍: ബ്രിട്ടനിലെ ഹാരി രാജകുമാരനും കാമുകി ചെസ്‌ലി ഡേവിയും അഞ്ചുവര്‍ഷം നീണ്ട പ്രണയബന്ധത്തിന് വിരാമമിട്ടു. മൗറീഷ്യസിലെ ഒരു ആഡംബര ഹോട്ടലില്‍ ക്രിസ്മസ് അവധിക്കാലം ഒന്നിച്ച് ചെലവഴിച്ച് തിരിച്ചെത്തിയശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.
ബന്ധമവസാനിപ്പിക്കാനുള്ള കാരണമെന്തെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ഒന്നിച്ചു ചെലവഴിക്കാന്‍ സമയം ലഭിക്കാത്തതില്‍ ചെസ്‌ലിയ്ക്കുള്ള പരിഭവമാണ് തീരുമാനത്തിനു പിന്നിലെന്ന് സൂചനയുണ്ട്. പിരിയണമെന്ന തീരുമാനം ആദ്യമെടുത്തത് ചെസ്‌ലിയാണ്.
ബ്രിട്ടനിലെ മൂന്നാം കിരീടാവകാശിയായ ഹാരി ഹെലികോപ്റ്റര്‍ പൈലറ്റായി തീവ്രപരിശീലനം നടത്തുകയാണിപ്പോള്‍. സിംബാബ്‌വെയില്‍ ജനിച്ച ചെസ്‌ലി ലീഡ്‌സ് സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദ നിയമവിദ്യാര്‍ഥിയാണ്.....
No comments:
Post a Comment