Monday, January 26, 2009

മട്ടന്നൂരിന് ലഭിച്ചത് കേരളീയ വാദ്യകലയ്ക്കുള്ള പത്മശ്രീ


ചെര്‍പ്പുളശ്ശേരി: വാദ്യകലാചാര്യന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് ലഭിച്ച ദേശീയപുരസ്‌കാരം കേരളീയ വാദ്യകലയ്ക്കുള്ള പത്മശ്രീ.

ഏഴാംവയസ്സില്‍ മട്ടന്നൂരില്‍നിന്ന് വള്ളുവനാട്ടിലെ സദനത്തിലെത്തിയ ശങ്കരന്‍കുട്ടി കഥകളിചെണ്ടയില്‍ അഭ്യസനം ആരംഭിച്ചു. ചന്ദ്രമന്നാടിയാരുടെയും സദനം വാസുദേവന്റെയും ശിക്ഷണത്തിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. കൊട്ടില്‍ അച്ഛന്‍ മട്ടന്നൂര്‍ മാരാത്ത് കുഞ്ഞികൃഷ്ണമാരാരാണ് ആദ്യഗുരു. പട്ടരാത്ത് ശങ്കരമാരാരുടെയും പല്ലാവൂര്‍ മണിയന്‍മാരാരുടെയും ശിക്ഷണവും പിന്നീടുണ്ടായി.

കഥകളിചെണ്ടയില്‍നിന്ന് തായമ്പകയിലേക്ക് വ്യാപരിച്ചതോടെയാണ് മട്ടന്നൂരിന്റെ വാദനശൈലി ആസ്വാദകര്‍ക്ക് അമൃതവര്‍ഷമായത്. ആലിപ്പറമ്പ് സഹോദരന്മാരുടെ കലവറയില്ലാത്ത സഹകരണം പാലക്കാടന്‍പൂരോത്സവങ്ങള്‍ മട്ടന്നൂരിന് കൊട്ടിക്കയറാന്‍ അവസരമൊരുക്കി.....


No comments: