Monday, January 26, 2009

'ഹൈക്ക' പാദരക്ഷകള്‍ വിപണിയിലിറക്കി


കോഴിക്കോട്:ഹൈക്ക പോളിയൂറത്തീന്‍ കമ്പനിയുടെ ഹൈക്ക പാദരക്ഷകള്‍ വിപണിയിലിറക്കി. താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ഓള്‍ കേരള ഹോള്‍സെയില്‍ ഫുട്ട്‌വെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹസ്സന്‍ഹാജി ഏറ്റുവാങ്ങി. പി.എം.എ. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ കെ.ടി. ഹൈദര്‍ ഹാജിമൂസ്സ, എം. മൊയ്തീന്‍, മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ഡയറക്ടര്‍ അബ്ദുള്‍ മജീദ്, മലപ്പുറം കെ.എഫ്.സി. മാനേജര്‍ പ്രേമന്‍, ഹസ്സന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.


No comments: