Monday, January 26, 2009

കെ.സി. വര്‍മ 'റോ' ഡയറക്ടര്‍


ന്യൂഡല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) ഡയറക്ടറായി ആഭ്യന്തര മന്ത്രിയുടെ സുരക്ഷ ഉപദേഷ്ടാവ് കെ.സി. വര്‍മയെ നിയമിച്ചു. 1971 ലെ ജാര്‍ഖണ്ഡ് കേഡര്‍ ഐ.പി.എസ്.ഓഫീസറായ വര്‍മ ജനവരി 31 ന് സ്ഥാനമേല്‍ക്കും.

അശോക് ചതുര്‍വേദിയാണ് ഇപ്പോഴത്തെ ഡയറക്ടര്‍.
കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷ സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് 2005 ല്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മേധാവി സ്ഥാനവും വര്‍മ വഹിച്ചു.

ആഭ്യന്തര സുരക്ഷയുടെ അധികച്ചുമതല കൂടി വര്‍മയ്ക്ക് ആഭ്യന്തര മന്ത്രി പി. ചിദംബരം നല്കിയത് ഡിസംബറിലായിരുന്നു.
അശോക് ചതുര്‍വേദിക്കു മുമ്പ് മലയാളിയായ ഹോര്‍മിസ് തരകനായിരുന്നു റോയുടെ ഡയറക്ടര്‍.....


No comments: