മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ പുരുഷ-വനിത ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ 22 പോയിന്റ് നേടി ആതിഥേയരായ കണ്ണൂര്‍ സര്‍വകലാശാലയും പുരുഷ വിഭാഗത്തില്‍ 26 പോയിന്‍േറാടെ പഞ്ചാബി സര്‍വകലാശാല പട്യാലയും മുന്നില്‍നില്ക്കുന്നു. വനിതാ വിഭാഗത്തില്‍ മൂന്നിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 20 പോയിന്‍േറാടെ പഞ്ചാബി സര്‍വകലാശാല പട്യാല രണ്ടാംസ്ഥാനത്തും ആറ് പോയിന്റ് നേടി പെരിയാര്‍ സര്‍വകലാശാല സേലം മൂന്നാംസ്ഥാനത്തും തുടരുന്നു. പുരുഷവിഭാഗത്തില്‍ 10 പോയിന്‍േറാടെ പഞ്ചാബ് സര്‍വകലാശാല ചാണ്ഡിഗഢ് രണ്ടാംസ്ഥാനത്തും എട്ട് പോയിന്‍േറാടെ കുരുക്ഷേത്ര മൂന്നാംസ്ഥാനത്തും നില്ക്കുന്നു.
വനിതാ വിഭാഗം ഫോയില്‍ ഇനത്തില്‍ പെരിയാര്‍ സര്‍വകലാശാല സേലത്തെ പരാജയപ്പെടുത്തി ആതിഥേയരായ കണ്ണൂര്‍ ജേതാക്കളായി.....
No comments:
Post a Comment