ബാംഗ്ലൂര്‍: വിജയം വിളിപ്പാടകലെ നഷ്ടമായെങ്കിലും ദക്ഷിണ മേഖല ദുലീപ് ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ കടന്നു. മധ്യമേഖലയ്‌ക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ കരസ്ഥമാക്കിയ മൂന്നു റണ്‍സിന്റെ ലീഡാണ് ദക്ഷിണ മേഖലയ്ക്ക് മുന്നേറാന്‍ അവസരം നല്‍കിയത്.
ജയിക്കാന്‍ 381 റണ്‍സ് വേണ്ടിയിരുന്ന മധ്യമേഖല പരാജയത്തെ അഭിമുഖീകരിച്ചെങ്കിലും ഒന്നാമിന്നിങ്‌സിലെന്നപോലെ ക്യാപ്റ്റന്‍ മുഹമ്മദ് കൈഫ് രക്ഷയ്‌ക്കെത്തുകയായിരുന്നു. ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്ത മധ്യമേഖലയ്ക്കുവേണ്ടി ക്യാപ്റ്റന്‍ കൈഫ് 87 റണ്‍സെടുത്തു. ആന്ധ്രയുടെ ലെഗ്‌സ്പിന്നര്‍ എം.സുരേഷ് ആറ് വിക്കറ്റ് നേടി. റോബിന്‍ ഉത്തപ്പയ്ക്കാണ് ശേഷിച്ച മൂന്നു വിക്കറ്റുകള്‍. ശ്രീശാന്തിന് രണ്ടാമിന്നിങ്‌സില്‍ വിക്കറ്റുകള്‍ നേടാനായില്ല.
സ്‌കോര്‍: ദക്ഷിണമേഖല 329, 377.....
No comments:
Post a Comment