(+00012102+)കൊളംബൊ: കനത്ത പോരാട്ടത്തിനൊടുവില്‍ പുലികളുടെ ആസ്ഥാനമെന്നറിയപ്പെടുന്ന കിളിനോച്ചി ശ്രീലങ്കന്‍ സേന പിടിച്ചതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ-സൈനിക തലസ്ഥാനമായി പുലികള്‍ അടക്കിഭരിച്ച സ്ഥലമാണ് കിളിനോച്ചി. ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായാണ് ശ്രീലങ്കന്‍ സൈന്യത്തിന് ഇവിടെ കാലുകുത്താന്‍ തന്നെ കഴിയുന്നത്. കിളിനോച്ചി സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും എല്‍.ടി.ടി.ഇ നേതാക്കള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. എല്‍.ടി.ടി.ഇ. കോട്ടകളിലേക്കുള്ള മുന്നേറ്റത്തിനിടയില്‍ സൈന്യത്തിന്റെ സുപ്രധാന നേട്ടമാണിത്.
ഒന്നര മാസത്തെ ഏറ്റുമുട്ടലിനൊടുവില്‍ പുലികളുടെ സിരാകേന്ദ്രമായ പറന്തന്‍ സൈന്യം പിടിച്ചെടുത്തതോടെ കിളിനോച്ചിയുടെ പതനം ആസന്നമായിരുന്നു.....
No comments:
Post a Comment