Friday, January 02, 2009

ജഡ്ജിമാരുടെ ശമ്പളം ഉയര്‍ത്താന്‍ ഓര്‍ഡിനന്‍സ്‌


ന്യൂഡല്‍ഹി: സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിനുശേഷം മന്ത്രി കപില്‍ സിബലാണ് ഇക്കാര്യം അറിയിച്ചത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മാസശമ്പളം ഒരു ലക്ഷം രൂപയും മറ്റു ജഡ്ജിമാരുടേത് 90,000 രൂപയും ആയി ഉയര്‍ത്തും. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ ശമ്പളം 90,000 രൂപയും ജഡ്ജിമാരുടെ ശമ്പളം 80,000 രൂപയുമായിരിക്കും.

ജഡ്ജിമാരുടെ പെന്‍ഷന്‍ തുകയിലും വര്‍ദ്ധനവുണ്ടായേക്കും.


No comments: