Friday, January 02, 2009

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചു


ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും റിവേഴ്‌സ് നിരക്കും ഒരു ശതമാനം വീതം കുറച്ചു. ഒരു ശതമാനം കുറയുന്നതോടെ റിപ്പോ നിരക്ക് 5.5 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് നാല് ശതമാനമായും കുറഞ്ഞു. കരുതല്‍ ധനാനുപാത നിരക്കിലും അരശതമാനം കുറവ് വരുത്തി
ജനവരി 17 ന് ഇത് പ്രാബല്യത്തില്‍ വരും. കരുതല്‍ ധനാനുപാത നിരക്ക് കുറയുന്നതോടെ ഏകദേശം 20,000 കോടി രൂപയാണ് വിപണയിലേക്ക് എത്തുക.

നാണയപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിനടുത്തേക്ക് കുറഞ്ഞതോടെയാണ് വിപണിയില്‍ കൂടുതല്‍ പണം എത്തുന്നതിന് സഹായകരമായ നടപടികള്‍ റിസര്‍വ് ബാങ്ക് കൈക്കൊണ്ടത്. വിദേശത്ത് നിന്നും വായ്പയെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനവും എടുത്തുകളഞ്ഞു.....


No comments: