കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുള്ള വ്യോമസേനാ ആസ്ഥാനത്തിന് മുന്നില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു.
എല്‍ ടി ടി ഇ ആണ് ചാവേര്‍ ആക്രമണം നടത്തിയതെന്ന് വ്യോമസേന വക്താവ് കമാന്‍ഡര്‍ ജാനക നാനയങ്കര പറഞ്ഞു.
തമിഴ് പുലികളുടെ ആസ്ഥാനമായ കിള്ളിനോച്ചിയിലെ എല്‍ ടി ടി ഇ കേന്ദ്രങ്ങള്‍ സൈന്യം വളഞ്ഞുവെന്ന ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെയുടെ പ്രസ്താവന പുറത്തുവന്ന് അല്‍പ്പസമയത്തിനുള്ളിലായിരുന്നു സ്‌ഫോടനം നടന്നത്.
No comments:
Post a Comment