Friday, January 02, 2009

പ്രസ്താവനകളല്ല പാകിസ്താന്റെ നടപടികളാണ് മുഖ്യം: ആന്‍റണി


ന്യൂഡല്‍ഹി: മുംബൈ തീവ്രവാദി ആക്രമണത്തിന് ശേഷം പാകിസ്താന്റെ നിലപാടില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. മുപ്പതിലധികം തീവ്രവാദ സംഘടനകള്‍ പാകിസ്താനില്‍ ഇപ്പോഴും സജീവമാണ്. പിന്നെ എങ്ങനെയാണ് പാക് നിലപാടില്‍ മാറ്റമുണ്ടെന്ന് പറയാന്‍ കഴിയുക. പ്രസ്താവനകളല്ല നടപടികളാണ് മുഖ്യമെന്നും ആന്റണി പ്രസ്താവിച്ചു.

തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സമയപരിധിയൊന്നും നല്‍കിയിട്ടില്ലെങ്കിലും കൃത്യമായ നടപടികളിലൂടെ പാകിസ്താന്‍ അവരുടെ വിശ്വാസ്യത കാണിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് അതിര്‍ത്തിയില്‍ സേനാനീക്കമൊന്നുമില്ല. സാധാരണയുള്ള നടപടികള്‍ മാത്രമേ അവിടെ നടക്കുന്നുള്ളൂ.....


No comments: