ഇസ് ലാമാബാദ്: തീവ്രവാദവിരുദ്ധനിലപാടില്‍ അമേരിക്ക ഇരട്ടത്താപ്പ് കാണിക്കുന്നതായി മാധ്യമങ്ങള്‍. മുംബൈ തീവ്രവാദ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇന്ത്യക്ക് കൈമാറാതെ പാകിസ്താനില്‍ തന്നെ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബുഷ് ഭരണക്കൂടം ഇക്കാര്യം പാകിസ്താനെ ഔദ്യോഗികമായി അറിയിച്ചതായാണ് ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയുടെ നിലപാട് മാറിയതിന് വ്യക്തമായ തെളിവാണ് ഈ നിര്‍ദേശമെന്നും പത്രം പറയുന്നു.
അക്രമണകാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന അമേരിക്കന്‍ നിര്‍ദേശത്തിന് കാര്യമായ ഫലമുണ്ടായില്ലെന്ന് ഇന്നലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.....
No comments:
Post a Comment